മിഥുനമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര തിരുനട ജൂണ്‍ 15 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. മിഥുനം ഒന്നായ ജൂണ്‍ 16ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്ര നടതുറക്കും. ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. 5.30 ന് മഹാഗണപതിഹോമം. തുടര്‍ന്ന് നെയ്യഭിഷേകം ആരംഭിക്കും. 7.30 ന് ഉഷപൂജ. 12.30 ന് ഉച്ചപൂജ എന്നിവയും ഉണ്ടാകും. ദിവസവും ഉച്ചയ്ക്ക് 1 മണിക്ക് അടയ്ക്കുന്ന തിരുനട വൈകുന്നേരം 5 മണിക്ക് ആണ് വീണ്ടും തുറക്കുക.
ജൂണ്‍ 16 മുതല്‍ 20 വരെയുള്ള 5 ദിവസങ്ങളില്‍ ഉദയാസ്തമയ പൂജ, 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. മിഥുനമാസപൂജകൾക്കായി 5 ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രതിരുനട 20ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. കര്‍ക്കിടക മാസപൂജകള്‍ക്കായി ക്ഷേത്രനട ജൂലായ് 16ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ജൂലായ്16 മുതല്‍ ജൂലായ് 21 വരെ 5 ദിവസം തിരുനട തുറന്നിരിക്കും.