വാഹന രജിസ്ട്രേഷൻ ഇനി എളുപ്പമാകും, കേരളത്തിൽ എവിടെയും രജിസ്റ്റര്‍ ചെയ്യാം

വാഹന രജിസ്ട്രേൻ സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്. സംസ്ഥാനത്ത് സ്ഥിരം മേൽവിലാസമുള്ള ഏതൊരാൾക്കും കേരളത്തിൽ എവിടെ വേണമെങ്കിലും വാഹന രജിസ്ട്രേഷൻ നടത്താം. നേരത്തെ സ്വന്തം മേല്‍വിലാസമുള്ള മേഖലയിലെ ആര്‍.ടി.ഓഫീസില്‍ മാത്രമായിരുന്നു വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചിരുന്നത്. ഈ ചട്ടത്തിലാണ് ഇപ്പോൾ മാറ്റം വരുത്തിയത്. ഇതോടെ സംസ്ഥാനത്ത് എവിടെയെങ്കിലും മേൽവിലാസം ഉണ്ടെങ്കിൽ ഏത് ആർടി ഓഫീസിന് കീഴിലും വാഹനങ്ങൾ രജിസ്റ്റർ ചെയ്യാം. ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ്. പുതിയ നിയമം വരുന്നതോടെ കാസര്‍കോട് ഉള്ള ഒരാള്‍ക്ക് പോലും തിരുവനന്തപുരം സീരീസ് വാഹന നമ്പര്‍ സ്വന്തമാക്കാന്‍ സാധിക്കും.

മുൻപ് സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ആർടിഒ പരിധിയിൽ മാത്രമേ വാഹനം രജിസ്ട്രേഷൻ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. ഇതോടെ അധികാരപരിധി ചൂണ്ടിക്കാട്ടി അർടിഒമാർക്ക് ഇനി വാഹനരജിസ്ട്രേഷൻ നിരാകരിക്കാനാകില്ല. തൊഴില്‍ ആവശ്യത്തിന് മാറി താമസിക്കുകയാണെങ്കില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേല്‍വിലാസം, ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം എന്നിവയാണ് മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. ഈ നടപടികള്‍ ഇതോടെ ഒഴിവാകുമെന്നും വിലയിരുത്തലുണ്ട്.

ഉടമ താമസിക്കുന്നതോ, ബിസിനസ് നടത്തുകയോ ചെയ്യുന്ന സ്ഥലത്തെ ഏത് ആർടിഒപരിധിയിൽ വാഹന രജിസ്ട്രേഷൻ നടത്താമെന്ന് ആഴ്ചകൾക്ക് മുൻപ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉടമ താമസിക്കുന്ന സ്ഥലത്ത് തന്നെ വാഹനരജിസ്ട്രേഷൻ നടത്തണമെന്ന ആറ്റിങ്ങൽ റീജിനൽ ട്രാൻസ്പോർട്ട് ഓഫീസറുടെ നിലപാടിനെതിരെയായിരുന്നു കോടതിയുടെ ഇടപെടൽ. മോട്ടോർ വാഹനഭേദഗതി ചട്ടത്തിന് വിരുദ്ധമാണ് ആർടിഒയുടെ നടപടിയെന്ന് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. തിരുവനന്തപുരം പള്ളിച്ചലിൽ നിന്ന് വാങ്ങിയ വാഹനം ആറ്റിങ്ങലിൽ രജിസ്ട്രേഷൻ ചെയ്യണമെന്ന അപേക്ഷ ആർടിഒ തള്ളിയിരുന്നു. ഉടമ ആറ്റിങ്ങലിൽ താമസിക്കുന്ന ആളോ, ബിസിനസ് നടത്തുന്ന ആളോ അല്ലെന്നും കഴക്കൂട്ടം സ്വദേശിയായതിനാൽ രജിസ്‌ട്രേഷൻ അവിടെയാണ് നടത്തേണ്ടതെന്നും പറഞ്ഞാണ് അപേക്ഷ നിരസിച്ചത്. ഇത് തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ആറ്റിങ്ങലിൽ തന്നെ രജിസ്ട്രേഷൻ നടത്താൻ നിർദേശിച്ചിരുന്നു.

ജോലി, ബിസിനസ് ആവശ്യങ്ങള്‍ക്ക് മാറി താമസിക്കേണ്ടിവരുന്നവര്‍ക്ക് പുതിയ നിയമം കൂടുതല്‍ സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തല്‍. എവിടെനിന്നും വാങ്ങുന്ന വാഹനവും ഉടമയുടെ മേല്‍വിലാസ പരിധിയിലെ ഓഫീസില്‍ രജിസ്റ്റര്‍ചെയ്യാനുളള സൗകര്യം ഇപ്പോഴുണ്ട്. ഓഫീസ് അടിസ്ഥാനത്തില്‍ പ്രത്യേക രജിസ്ട്രേഷന്‍ അനുവദിക്കുന്നരീതിയാണ് സംസ്ഥാനത്തുള്ളത്.

കാസര്‍കോട് ജില്ലയിലുള്ള ഒരു വാഹനം തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് അത് കാസര്‍കോട് തന്നെ ഉപയോഗിക്കുകയും ചെയ്യുകയാണെങ്കിലും ഈ വാഹനത്തിന്റെ ടാക്‌സ് മുടങ്ങുന്നത് പോലെയുള്ള കാര്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ആര്‍.ടി.ഓഫീസിനായിരിക്കും ഉത്തരവാദിത്തം എന്നാണ് വിലയിരുത്തലുകള്‍. ഇതിനുപുറമെ, കെ.എല്‍.1, കെ.എല്‍.7, കെ.എല്‍.11 പോലെയുള്ള സ്റ്റാര്‍ രജിസ്റ്റര്‍ നമ്പറുകള്‍ക്ക് കൂടുതല്‍ ആവശ്യക്കാര്‍ എത്തിയേക്കുമെന്നതും വെല്ലുവിളിയാണ്.

ഭവന, വാഹന വായ്പകൾക്ക് ഇനി പലിശ നിരക്ക് കുറയും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് കുറച്ചു

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രധാന വായ്പാ നിരക്ക് അഥവാ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു. റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് കുറച്ചത്. റിപ്പോ നിരക്കിലെ...

ചെണ്ടമേളം ആസ്വദിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ; ചിത്രം സമൂഹമാധ്യമത്തിൽ പങ്കിട്ടു

ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അഅൽ മക്തൂം ദ്വിദിന സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണ പ്രകാരം എത്തിയ ദുബായ് കിരീടാവകാശിക്ക്...

മാസപ്പടിക്കേസിൽ വീണാ വിജയനെതിരെ ഇഡി കേസെടുക്കുമെന്ന് സൂചന

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരെ ഇഡി കേസെടുക്കുമെന്ന് റിപ്പോര്‍ട്ട്. എസ്എഫ്‌ഐഒയോട് ഇഡി രേഖകള്‍ ആവശ്യപ്പെട്ടെന്നാണ് വിവരം. കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഇഡിയുടെ നിരീക്ഷണം. ഇഡി കേസ്...

ഉത്തരേന്ത്യയിൽ താപനില ഉയരുന്നു, രാജസ്ഥാനിൽ 46.4°C താപനില, ഉഷ്ണതരംഗ മുന്നറിയിപ്പ്

ഉത്തരേന്ത്യയിൽ താപനില ഉയരുന്നു. രാജസ്ഥാനിലെ ബാർമറാണ് രാജ്യത്തെ ഏറ്റവും ചൂടേറിയ സ്ഥലം, പരമാവധി താപനില 46.4 ഡിഗ്രി സെൽഷ്യസ്. മധ്യ, പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ ചില ഭാഗങ്ങളിലെ നിരവധി സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം വീശിയടിച്ചു.ഡൽഹിയിൽ...

ഇന്ത്യയും ഇസ്രായേലും നിർണായക കാർഷിക കരാറിൽ ഒപ്പുവച്ചു

ഉഭയകക്ഷി കാർഷിക സഹകരണവും ഭക്ഷ്യസുരക്ഷയും വർദ്ധിപ്പിക്കുന്നതിനും കാർഷിക രീതികൾ ആധുനികവൽക്കരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്ര കാർഷിക കരാറിൽ ഇന്ത്യയും ഇസ്രായേലും ചൊവ്വാഴ്ച ഒപ്പുവച്ചു. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഇസ്രായേൽ കൃഷി,...

ഇന്ന് മുതൽ ചൈനീസ് ഇറക്കുമതികള്‍ക്ക് അമേരിക്ക ഔദ്യോഗികമായി 104 ശതമാനം തീരുവ ചുമത്തി

മാർച്ചിൽ ഏർപ്പെടുത്തിയ 20 ശതമാനം ലെവിയും കഴിഞ്ഞയാഴ്ച 34 ശതമാനം വർധനവും ചൈനീസ് ഇറക്കുമതിയുടെ മൊത്തം തീരുവ 104 ശതമാനമാക്കി അമേരിക്ക. യുഎസ് ഇറക്കുമതികൾക്കുള്ള പരസ്പര താരിഫുകൾ ഒരു ദിവസത്തിനുള്ളിൽ പിൻവലിച്ചില്ലെങ്കിൽ, ഇതിനകം...

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ തഹാവൂർ റാണയെ യുഎസ് നാടുകടത്തി, ഇന്ത്യയിലേക്ക് എത്തിക്കും

26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ തഹാവൂർ റാണയെ യുഎസ് നാടുകടത്തി. തഹാവൂർ റാണയെ ഉടൻ ഇന്ത്യയിലെത്തിക്കും എന്ന് സൂചന. റാണയെ കൈമാറാൻ അമേരിക്ക സമ്മതിച്ചതിന് പിന്നാലെയാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്.ഡൽഹിയിലെയും മുംബൈയിലെയും രണ്ട് ജയിലുകളിൽ...

ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്ത്യയിലെത്തി

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്ത്യയിലെത്തി. പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ ഷെയ്ഖ് ഹംദാന് ഊഷ്മള സ്വീകരണം...