സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം സ്ഥിരീകരിച്ചു. പത്തനംതിട്ട കൊടുമണിൽ തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. കൊടുമൺ ചിറ സ്വദേശിനി സുജാതയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്. ആശുപത്രിയിൽ പനിബാധിച്ച് അഡ്മിറ്റ് ചെയ്ത സുജാതയ്ക്ക് എലിപ്പനി സ്ഥിരീകരിച്ചത് വളരെ വൈകിയായിരുന്നു.ഇന്നലെ മരിച്ച കൊടുമൺ ചിറ സ്വദേശിനി മണിക്കും എലിപ്പനി ബാധയാണെന്ന് സ്ഥിരീകരിച്ചു.
മഴക്കാലം തുടങ്ങിയതോടെ സംസ്ഥാനത്ത് എലിപ്പനി, ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങൾ വീണ്ടും ഭീഷണിയാവുകയാണ്. രണ്ടാഴ്ചക്കുള്ളിൽ എലിപ്പനിയും ഡെങ്കിപ്പനിയും ബാധിച്ച് ഇരുപത്തിയഞ്ചു പേര്‍ക്കാണ് സംസ്ഥാനത്ത് ജീവന്‍നഷ്ടമായത്.