സംസ്ഥാനത്ത് വേനൽ മഴ മുന്നറിയിപ്പ്. കത്തുന്ന ചൂടിന് ആശ്വാസമായി വിവിധ ജില്ലകളിൽ ഇന്ന് മഴ ലഭിച്ചേക്കും. 5 ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. എന്നാൽ എവിടെയും അലേർട്ടുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. കൊല്ലം ജില്ലയിൽ അടുത്ത മണിക്കൂറിൽ ഒട്ടപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും മഴ ലഭിക്കും. ചൊവ്വാഴ്ച വയനാട്ടിലും ബുധനാഴ്ച മലപ്പുറത്തും യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതെ സമയം കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.