വന്ദേഭാരതിനെ ‘അടിപോളി’ ട്രെയിന്‍ എന്ന് വിശേഷിപ്പിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.
വന്ദേഭാരത് ഫ്‌ലാഗ് ഓഫിന് പിന്നാലെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പൊതുപരിപാടിയിലാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അടിപൊളി ട്രെയിന്‍ അടിപൊളി യാത്രാനുഭവം നല്‍കുമെന്നും പറഞ്ഞത്. രണ്ട് വര്‍ഷത്തിനകം വന്ദേഭാരതിന്റെ വേഗത കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം – മംഗലാപുരം യാത്രാസമയം ആറ് മണിക്കൂറാക്കുമെന്നും കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പാളത്തിലെ വളവുകളാണ് കേരളത്തിൽ വേഗത കുറയ്ക്കുന്നത്. ലോകോത്തര സിഗ്നലിങ് സിസ്റ്റം കേരളത്തിൽ കൊണ്ടുവരും. പാളങ്ങളിൽ വളവുകൾ നികത്തി നേരെയാക്കും. 110 കിലോമീറ്റര്‍ വേഗത്തില്‍ 24 മാസത്തിനുള്ളില്‍ വന്ദേ ഭാരത് സര്‍വീസ് നടക്കും. 381 കോടി ചെലവഴിച്ച് വന്ദേ ഭാരതിന്റെ വേഗത 130 കിലോമീറ്ററിലേക്കും 160 കിമീറ്ററിലേക്കും വര്‍ധിപ്പിക്കും. അടുത്ത 48 മാസത്തിനുള്ളില്‍ തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് ആറ് മണിക്കൂറിലും കാസര്‍കോടേക്ക് അഞ്ചര മണിക്കൂറിലും എത്താനാകുമെന്നും മന്ത്രി പറഞ്ഞു.
2033 കോടിയുടെ റെയിൽവെ വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് ലക്ഷ്യമിടുന്നതെന്നും പറഞ്ഞ അദ്ദേഹം മലയാളത്തിൽ നന്ദി നമസ്കാരം എന്ന് പറഞ്ഞാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, ശശി തരൂര്‍ എംപി തുടങ്ങിയവരുള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തിരുന്നു.