വയനാട്ടിൽ സസ്പെൻസ് തുടർന്ന് രാഹുൽ ​ഗാന്ധി

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വയനാട് മണ്ഡലം സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിക്ക് ഗംഭീര വരവേൽപ്പാണ് മലപ്പുറം എടവണ്ണയിൽ യുഡിഎഫ് പ്രവർത്തകർ നൽകിയത്. മലപ്പുറം ജില്ലയിലെ എടവണ്ണയിലെത്തിയ രാഹുൽ വാഹനത്തിൽ കയറി ജനങ്ങളെ കണ്ടു. നിരവധി പേരാണ് റോഡിന് ഇരുവശവും രാഹുലിനെ കാണാൻ നിരന്നത്. തുട‍ർന്ന് എടവണ്ണയിലൊരുക്കിയ പൊതുപരിപാടിയിലേക്ക് രാഹുലെത്തി. മുസ്ലിം ലീഗ്, കെഎസ്‍യു, കോൺഗ്രസ് പതാകകൾ വീശിയാണ് പ്രവ‍ർത്തർ രാഹുലിന് വേദിയിലേക്ക് സ്വീകരണം നൽകിയത്. നേരത്തെ ലീഗിൻ്റെ പതാക ഉയർത്തിയതുമായി ബന്ധപ്പെട്ട് അരീക്കോട് സംഘർഷം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലീ​ഗ് പതാക ഉയ‍ർത്തിയുള്ള സ്വീകരണം എന്നതും ശ്രദ്ധേയമാണ്.

മണ്ഡലം വിടുമോ നിലനിർത്തുമോ എന്ന ആശങ്കകൾക്കിടയിൽ എൻ്റെ തീരുമാനം വയനാട്ടിലെയും റായ്ബറേലിയെയും ജനങ്ങളെ സന്തോഷിപ്പിക്കുന്നതാകുമെന്ന് ഞാൻ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

“ഇപ്പോൾ ഞാൻ വലിയ ഒരു ധർമ്മ സങ്കടത്തിലാണ്. വയനാടാണോ റായ്ബറേലിയാണോ നിലനിർത്തുന്നത് എന്നാണ് എല്ലാവരും എന്നോട് ചോദിക്കുന്നത്. ഞാൻ പ്രധാനമന്ത്രിയെ പോലെ ദൈവിക ശക്തി കൊണ്ട് ജീവിക്കുന്നയാളല്ല. ഞാൻ ഒരു സാധാരണക്കാരനാണ്. എൻ്റെ തീരുമാനങ്ങൾ എടുക്കുന്നത് ജനങ്ങളോട് കൂടിയാലോചിച്ചാണ്.” രാഹുൽ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രിയേയും ബി.ജെ.പിയേയും രൂക്ഷമായി വിമർശിച്ചാണ് രാഹുൽ പ്രസംഗം ആരംഭിച്ചത്. “ഭരണഘടന രാജ്യത്ത് ഇല്ലാതായാൽ നിങ്ങൾ മലയാളം സംസാരിക്കേണ്ട എന്ന് ആർക്കും നിർബന്ധിക്കാനാകും. നിങ്ങൾ രാവിലെ ദോശ കഴിക്കാൻ പാടില്ല എന്ന് അവർക്ക് പറയാൻ കഴിയും.” ഭരണഘടന നിലനിർത്താനായുള്ള പോരാട്ടമായിരുന്നു ഈ തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. ഒരുഭാഗത്ത് ആളുകൾ തങ്ങളുടെ പാരമ്പര്യവും ചരിത്രവും നിലനിർത്താൻ വേണ്ടിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ മറുഭാഗത്ത് മോദിയും അമിത് ഷായും എന്താണ് ചെയ്തത്. കേരളത്തിൽ ഹന്ദി സംസാരിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചാൽ നിങ്ങൾ സംസാരിക്കേണ്ടി വരും. തമിഴ് നാട്ടിൽ തമിഴ് സംസാരിക്കേണ്ട എന്ന് പറഞ്ഞാൽ സംസാരിക്കാൻ പാടില്ല. ഇതായിരുന്നു അവരുടെ അധികാര ദാർഷ്ട്യം. അവർ ഏജൻസികളെ ദുരുപയോഗം ചെയ്തു. ഇന്ത്യയിലെ ജനങ്ങൾ എന്ത് ചെയ്യണമെന്ന് അവർ ആജ്ഞാപിക്കും എന്ന ധാരണയാണ് അടിസ്ഥാനപരമായി അവർക്ക് തെറ്റിയത്.

എന്നാൽ കേരളത്തിലേയും ഉത്തർപ്രദേശിലേയും ജനങ്ങൾ ജനവിധിയിലൂടെ ഇതിന് മറുപടി നൽകി. ഭരണഘടന ഇല്ലാതായാൽ നമ്മുടെ പാരമ്പര്യം തന്നെ ഇല്ലാതാവുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഈ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് തിരെഞ്ഞെടുപ്പിൽ നടത്തിയത്. ഒരു ഭാഗത്ത് ഭരണഘടനയെ മുറുകെ പിടിച്ചവർ മറുഭാഗത്ത് ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നവരാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...