‘ആക്രമിക്കാൻ ശ്രമിച്ചാൽ അടിച്ച് തല പൊട്ടിക്കും’; സിപിഎമ്മിന് നേരെ ഭീഷണി പ്രസംഗവുമായി പി വി അൻവർ

സിപിഎമ്മിന് നേരെ ഭീഷണി പ്രസംഗവുമായി പി വി അൻവർ. തന്നേയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ് ഭീഷണി. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സിപിഎം നേതാക്കള്‍ക്കുള്ള സൂചനയാണ് ഇത്. ഒരു തര്‍ക്കവുമില്ല ഞങ്ങള്‍ തലക്കേ അടിക്കൂ എന്ന് പി.വി അൻവർ പറഞ്ഞു. ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താൻ പഠിച്ചിട്ടില്ലെന്നും മുന്നില്‍ നിന്ന് തന്നെ പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും പി വി അൻവർ പറഞ്ഞു. ചുങ്കത്തറയിലെ വനിത പഞ്ചായത്തംഗത്തെ സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തി. അൻവറിന്റെ ഒപ്പം നടന്നാൽ കുടുംബം അടക്കം പണി തീര്‍ത്തുകളുമെന്നായിരുന്നു സിപിഎം ഏരിയാ സെക്രട്ടറിയുടെ വോയ്സ് മെസേജ്. ഭീഷണിക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും പി വി അൻവര്‍ കൂട്ടിച്ചേർത്തു.

അൻവറിന്റെ വാക്കുകൾ ഇങ്ങനെ; ”ഒരു തർക്കവുമില്ല ഞങ്ങൾ തലയ്ക്കേ അടിക്കൂ. പറഞ്ഞുവിടുന്ന തലകൾക്കെതിരെ അടിക്കും. ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താൻ പഠിച്ചിട്ടില്ല. മുന്നിൽ നിന്ന് തന്നെ പ്രവർത്തിക്കാനാണ് തീരുമാനം. ചുങ്കത്തറയിലെ വനിതാ പഞ്ചായത്തംഗത്തെ സിപിഎം ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തി. അൻവറിന്റെ ഒപ്പം നടന്നാൻ കുടുംബത്തിന്റെ അടക്കം പണി തീർത്തുകളയുമെന്നാണ് സിപിഎം ഏരിയാ സെക്രട്ടറിയുടെ വോയ്സ് മെസേജ്. ഭീഷണിക്കെതിരെ പൊലീസിൽ പരാതി നൽകും’,- അൻവർ പറഞ്ഞു.

ഒമാന്‍ കടലില്‍ എണ്ണകപ്പൽ കൂട്ടിയിടിച്ചു, ജീവനക്കാരെ രക്ഷപ്പെടുത്തി

ഒമാൻ ഉൾക്കടലിൽ അമേരിക്കൻ എണ്ണക്കപ്പൽ മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ച് വൻ അഗ്നിബാധ. യുഎഇയിലെ ഖോർഫക്കാന് 24 നോട്ടിക്കൽ മൈൽ അകലെയാണ് പ്രാദേശിക സമയം പുലർച്ചെ 1.40 ന് അപകടമുണ്ടായത്. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട്...

ഇറാന്റെ സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രായേൽ

ഇസ്ലാമിക് റെവല്യൂഷനറി ​ഗാർഡ്സ് കോർപ്സിൻ്റെ ഖാതമിലെ അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സിൻ്റെ തലവൻ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. തെഹ്റാനിൽ നടത്തിയ ആക്രമണത്തിലാണ് ഷദ്മാനി വധിക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇറാനിലെ ഏറ്റവും മുതിർന്ന സൈനിക...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം അവസാനിച്ചു

പരസ്യ പ്രചാരണത്തിന്‍റെ അവസാന ദിവസമായ ഇന്ന് സ്ഥാനാർഥികൾ അന്തിമ പോരാട്ടത്തിലാണ്. റോഡ് ഷോയുമായി എൽഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാർഥികൾ നിലമ്പൂരിൽ ആവേശത്തിലാണ്. സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും നാലുമണിയോടെ കൊട്ടിക്കലാശം കേന്ദ്രത്തിലേക്ക് എത്തി. സമയം...

പരിശോധനയിൽ തകരാർ കണ്ടെത്തി; എയർ ഇന്ത്യ ഡൽഹി-പാരീസ് വിമാനം റദ്ദാക്കി

ദില്ലിയിൽ നിന്ന് പാരീസിലേക്ക് പറക്കേണ്ട എയർ ഇന്ത്യ ഡൽഹി-പാരീസ് വിമാനം റദ്ദാക്കി. ഡൽഹിയിൽ നിന്ന് പാരീസ് ചാൾസ് ഡി ഗല്ലെ (ജിഡിജി) വിമാനത്താവളത്തിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് ചൊവ്വാഴ്ച റദ്ദാക്കിയത്. ദില്ലിയിൽ നിന്ന്...

കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത: റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്

തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം. വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യുനമർദ്ദവും രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ...

എയർ ഇന്ത്യ വിമാനാപകടത്തിലെ രണ്ടാമത്തെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു

ഞായറാഴ്ച ഉണ്ടായ എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതായി സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 241 പേർ ഉൾപ്പെടെ 270 പേരുടെ മരണത്തിന് കാരണമായ അപകടത്തിന് പിന്നിലെ...

ഇറാനിയൻ ഇന്റലിജൻസ് മേധാവികളെ കൊലപ്പെടുത്തി ഇസ്രായേൽ

ഇസ്രായേൽ- ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാവുകയാണ്. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ഇന്റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കസെമിയും ഡെപ്യൂട്ടി ജനറൽ ഹസ്സൻ മൊഹാകിഖും ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ...

സംസ്ഥാനത്ത് സ്കൂളുകളിലെ സമയ മാറ്റം ഇന്നു മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിലെ സമയ മാറ്റം ഇന്നു മുതല്‍. എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠന സമയം അര മണിക്കൂര്‍ കൂടും. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും...