കോഴിക്കോട്: പ്രശസ്ത കായിക താരവും രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു. 63 വയസ്സ് ആയിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ കോഴിക്കോട് തിക്കോടി പെരുമാൾപുരത്ത് ‘ ഉഷസ് വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു അദ്ദേഹം. ഉടനെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.
1991-ലാണ് ഇവർ വിവാഹിതരായത്. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി ഡൽഹിയിലുള്ള പി.ടി. ഉഷ നാട്ടിലേക്ക് തിരിച്ചു. മുൻ ദേശീയ കബഡി താരമായിരുന്ന ശ്രീനിവാസൻ പൊന്നാനി കുറ്റിക്കാട് വെങ്ങാലി തറവാട്ടിലെ നാരായണൻ – സരോജനി ദമ്പതികളുടെ മകനാണ്. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ മുൻ ഇൻസ്പെക്ടറായിരുന്നു. സ്പോർട്സ് മെഡിസിൻ വിദഗ്ധനായ ഡോ. വിഘ്നേഷ് ഉജ്ജ്വൽ ഏക മകനാണ്. മരുമകൾ കൃഷ്ണ

