ബിബിസി ഡോക്യുമെൻ്ററി പ്രദര്‍ശനനത്തിനെതിരെ നടന്ന പ്രതിഷേധങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി, യുവമോര്‍ച്ച നേതാക്കളാണ് കേസിലെ പ്രതികള്‍. തിരുവനന്തപുരം മാനവീയം വീഥിയിലേയും പൂജപ്പുരയിലേയും പ്രതിഷേധങ്ങള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പൂജപ്പുര പ്രതിഷേധത്തിൽ വി.വി.രാജേഷിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിജെപി കൗൺസിലർമാർ ഉൾപ്പെടെ 13 പേരാണ് കേസിൽ പ്രതികൾ. ആകെ കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നിയമവിരുദ്ധമായി ഒത്തുകൂടി, സംഘര്‍ഷം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
എന്നാൽ ഡോക്യുമെൻ്ററി പ്രദര്‍ശനത്തിനെതിരെ കേസെടുക്കില്ല. ഡോക്യുമെന്ററി പ്രദര്‍ശനം നിരോധിച്ച് ഉത്തരവില്ലാത്ത സാഹചര്യത്തിൽ കേസെടുക്കാൻ നിര്‍വഹാമില്ലെന്നാണ് പൊലീസ് വിശദീകരണം.