വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടിൽ നടത്താനിരുന്ന പാലഭിഷേകം തടഞ്ഞു, ആഹ്ലാദപ്രകടനം നടത്താനായില്ല

കഷായത്തിൽ വിഷം കലർത്തി നൽകി പാറശാല സ്വദേശി ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടിൽ പാലഭിഷേകം നടത്താന്‍ പോയ ഓള്‍ കേരള മെൻസ് അസോസിയേഷന് ആഹ്ലാദപ്രകടനം നടത്താനായില്ല. പൊലീസ് എത്തി അഭിഷേകം നടത്താനായി എത്തിച്ച പാലും ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടും എടുത്തു കൊണ്ടുപോയി. ഇതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റ് രാഹുൽ ഈശ്വറും ഓൾ കേരള മെൻസ് അസോസിയേഷനും.

രാഹുല്‍ ഈശ്വറായിരുന്നു ഉദ്ഘാടകൻ. ഇത് പുരുഷവിരോധമാണെന്നും ഈ കേസിലെങ്കിലും ഷാരോൺ ഇരയും ​ഗ്രീഷ്മ വേട്ടക്കാരനുമെന്ന് സമ്മതിക്കാമോയെന്നും രാഹുൽ ഈശ്വർ ചോദിച്ചു. ഷാരോണിനെ സ്മരിക്കാനായി ഇവിടെ കൂടിയപ്പോൾ അത് തടഞ്ഞു. ഇതാണ് ഇവിടുത്തെ പുരുഷന്മാരുടെ അവസ്ഥ. കട്ട് ഔട്ട് എടുത്തോണ്ട് പോകാൻ കാണിച്ച ആർജ്ജവം വ്യാജ പരാതികൾക്കെതിരെ ഒരു എഫ്ഐആർ എടുക്കാനുള്ള എങ്കിലും കാണിക്കണമെന്നും രാഹുൽ ഈശ്വർ പൊലീസിനോട് ആവശ്യപ്പെട്ടു. ബുധനാഴ്ച രാവിലെ സെക്രട്ടേറിയറ്റിന് മുന്നിൽ‌ പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ആഘോഷമാക്കാനാണ് ഓൾ കേരള മെൻസ് അസോസിയേഷൻ തീരുമാനിച്ചിരുന്നത്.

നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ഗ്രീഷ്മയ്ക്ക് ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് 10 വര്‍ഷത്തെ തടവും അന്വേഷണത്തെ വഴി തെറ്റിച്ചതിന് 5 വര്‍ഷത്തെ തടവുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരൻ നായർക്ക് 3 വര്‍ഷം തടവുശിക്ഷ വിധിച്ചു. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.

യുഎസിൽ അനധികൃതമായി താമസിക്കുന്ന 18,000 കുടിയേറ്റക്കാരെ മടക്കിയെത്തിക്കാൻ നീക്കം

യുഎസിൽ അനധികൃതമായി താമസിക്കുന്ന 18,000 കുടിയേറ്റക്കാരെ ഇന്ത്യൻ സർക്കാർ തിരിച്ചറിഞ്ഞതായും അവരെ തിരിച്ചെത്തിക്കാൻ നടപടികൾ തുടങ്ങിയതായും റിപോർട്ടുകൾ പുറത്തുവരുന്നു. രേഖകളില്ലാത്ത 18,000 ഇന്ത്യൻ കുടിയേറ്റക്കാരെ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് അമേരിക്ക നേരത്തെ അറിയിച്ചിരുന്നു. പഞ്ചാബ്,...

കർണാടകയിൽ വാഹനാപകടത്തിൽ 10 പേർ മരിച്ചു

കർണാടകയിൽ പച്ചക്കറി കയറ്റിവന്ന ലോറി മറിഞ്ഞ് 10 പേർ മരിച്ചു. ഉത്തര കന്നഡ ജില്ലയിലെ യെല്ലപുര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹാവേരി - കുംത്ത ദേശീയ പാത 65ൽ പുലർച്ചെ 5 മണിക്കായിരുന്നു...

കുംഭമേള യാത്രായ്ക്ക് ബെംഗളൂരു​വി​ൽ​നി​ന്ന് സ്പെഷ്യൽ ട്രെ​യി​ൻ

കും​ഭ​മേ​ള​യി​ലേ​ക്കു​ള്ള യാ​ത്രാ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്താണ് ബെംഗളൂരു​ വി​ൽ​നി​ന്ന് ബ​നാ​റ​സി​ലേ​ക്ക് സ്പെഷ്യൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ച​തെന്ന് ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ൽ​വേ അറിയിച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നി​ന് ബെംഗളൂരു എ​സ്.​എം.​വി.​ടി​യി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന എ​സ്.​എം.​വി.​ടി ബെംഗളൂരു -​ബ​നാ​റ​സ് വ​ൺ​വേ...

കഴിവുള്ളവരെയാണ് അമേരിക്കക്ക് വേണ്ടത്: എച്ച്-1ബി വിസയിൽ ട്രംപ്

അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെ, സാങ്കേതികരംഗത്ത് വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്കുള്ള എച്ച്-1ബി വിസ പദ്ധതിയെ കുറിച്ചുള്ള ചർച്ചകൾക്ക് ഊന്നൽ നൽകി ഡോണൾഡ്‌ ട്രംപ്. വളരെ കഴിവുള്ളവരെ താൻ ഇഷ്ടപ്പെടുന്നതായും അത്തരം ആളുകളാണ് അമേരിക്കയിലേക്ക്...

ഇസ്രയേലി സൈനിക മേധാവി സ്ഥാനം രാജിവയ്ക്കുകയാണെന്ന് ഹെർസി ഹാലവി

2023 ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്രയേലി സൈനിക മേധാവി സ്ഥാനം രാജിവയ്ക്കുകയാണെന്ന് ഹെർസി ഹാലവി വ്യക്തമാക്കി. ഹാലവിയ്ക്ക് പകരം ആരെന്ന് തീരുമാനമായിട്ടില്ല. ഇദ്ദേഹത്തോടൊപ്പം സൈന്യത്തിന്‍റെ...

അമ്മയെ വെട്ടിക്കൊന്ന മകനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

താമരശ്ശേരി പുതുപ്പാടിയിൽ അമ്മയെ വെട്ടിക്കൊന്ന സംഭവത്തിൽ അറസ്റ്റിലായ മകനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്നാണ് നടപടി. പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകാനിരിക്കെയാണ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. മസ്തിഷ്‌കാര്‍ബുദത്തിന്...

പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം

പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്ന പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പാട്ടത്തിനെടുത്ത ഭൂമി പോക്കുവരവ് നടത്തി സ്വന്തം പേരിലേക്ക് മാറ്റി തട്ടിയെടുത്തുവെന്നാണ് പരാതി....

സെയ്ഫ് അലിഖാനെതിരായ ആക്രമണം, വൻ സുരക്ഷാ വീഴ്ചയെന്ന് കണ്ടെത്തൽ

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ്റെ വീട്ടിലുണ്ടായ അക്രമണ സംഭവങ്ങളിൽ വൻ സുരക്ഷ വീഴ്ചയെന്ന് കണ്ടെത്തൽ. അറസ്റ്റിലായ ബംഗ്ലാദേശ് പൗരൻ ജനുവരി 16 ന് നടൻ്റെ കെട്ടിടത്തിൻ്റെ കോമ്പൗണ്ട് മതിൽ തുരന്ന് അകത്ത്...