ഇടതുപക്ഷത്തിനൊപ്പമെന്ന് ഡോ. പി സരിൻ

ഇനി ഇടതുപക്ഷത്തിനൊപ്പമെന്ന് ഡോ. പി സരിൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെട്ടുറപ്പുള്ള പാർട്ടിയാണ് സിപിഐഎം എന്നും ബി.ജെ.പിയെ നേരിടാൻ കോൺഗ്രസ് ദുർബലമാണെന്നും സരിൻ പറഞ്ഞു. രാഷ്ട്രീയമായി ബി.ജെ.പിയെ എതിര്‍ക്കുന്നത് ഇടതുപക്ഷമാണ്. താന്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുകയാണ്‌. അതിന് സ്ഥാനാര്‍ഥിത്വത്തിന്റെ നിറം നല്‍കേണ്ട. തന്നെ സ്ഥാനാര്‍ഥിയാക്കേണ്ട കാര്യത്തില്‍ സി.പി.എമ്മിനാണ് ബോധ്യം വരേണ്ടത്. അവിടെ മൂവര്‍ സംഘമല്ല കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. സി.പി.എം ആവശ്യപ്പെട്ടാല്‍ മത്സരിക്കും.

പ്രതിപക്ഷ നേതാവ് വിഡി സതീശനെയും രാഹുൽ മാങ്കൂട്ടത്തിലിനെയും രൂക്ഷമായി വിമർശിച്ചും സരിൻ രംഗത്തെത്തി.
കോൺ​ഗ്രസിന്റെ അധഃപതനത്തിന് കാരണം വിഡി സതീശനാണെന്ന് പി സരിൻ വിമർ‌ശിച്ചു. പാർട്ടിയെ ദുർബലപ്പെടുത്തിയത് വിഡി സതീശനാണ്. ആദ്യമായി സതീശൻ നന്നായി സംസാരിച്ചത് ഇന്നലെയാണെന്ന് വാർത്താസമ്മേളനത്തിൽ പി സരി‍ൻ പരിഹസിച്ചു. സതീശന് കോൺഗ്രസുകാരോട് ബഹുമാനമില്ലെന്ന് സരിൻ ആരോപിച്ചു. ഞാനാണ് എല്ലാം എന്ന നിലപാടാണ് സതീശനെന്ന് സരിന്റെ വിമർശനം.

കോണ്‍ഗ്രസ് ഇന്ത്യയുടെ പൊതുസ്വത്താണ്. അതിനെ ഇല്ലാതാക്കുന്നവരെ എതിര്‍ക്കണം. സിപിഎമ്മിലെ ആരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും സരിന്‍ വ്യക്തമാക്കി. ധിക്കാരവും ധാർഷ്ട്യവുമാണ് സതീശന്. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ പോകുന്നത്. എന്നാൽ 2026ൽ പച്ച തൊടാൻ പറ്റില്ലെന്ന് പി സരിൻ പറയുന്നു. ഞാനാണ് രാജ്യം എന്നപോലെ ഞാനാണ് പാർട്ടി എന്നാണ് സതീശന്റെ നിലപാടെന്ന് സരിൻ പറയുന്നു. 2021ൽ സതീശൻ പ്രതിപക്ഷ നേതാവായതിന്റെ പിന്നാമ്പുറം കഥകൾ മാധ്യമപ്രവർത്തകർ അന്വേഷിക്കണമെന്നും അതൊരു അട്ടിമറിയായിരുന്നുവെന്ന് സരിൻ ആരോപിച്ചു.

‘ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ്’ ഇന്ത്യയിൽ ഇതുവരെ കേസുകളില്ല; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് DGHS

ചൈനയില്‍ അതിവേഗം പടർന്നുപിടിക്കുന്ന ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (HMPV) സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (DGHS) ഡോ. അതുല്‍ ഗോയല്‍. ഇന്ത്യയില്‍ ഇതുവരെ ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി) കേസുകളൊന്നും...

ശബരിമലയിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 82 കോടിയുടെ അധിക വരുമാനം

ശബരിമലയിൽ ഈ മണ്ഡലകാലത്ത് ശബരിമലയിലെ വരുമാനത്തിൽ വൻവർധനയെന്ന് റിപ്പോർട്ട്. ദേവസ്വം ബോർഡിന് കഴിഞ്ഞ വർഷത്തേക്കാൾ 82 കോടിയുടെ അധിക വരുമാനം ലഭിച്ചു. ഇത് കൂടാതെ കാണിക്ക, അരവണ വിൽപന എന്നിവയിലൂടെയും അധിക വരുമാനം...

സിനിമ പ്രീമിയറിനിടെ തിക്കിലും തിരക്കിലും യുവതി കൊല്ലപ്പെട്ട കേസിൽ നടൻ അല്ലു അർജുന് ജാമ്യം

പുഷ്പ 2 സിനിമയുടെ പ്രീമിയറിനിടെ ഉണ്ടായ തിക്കിലും തിരക്കിലും യുവതി കൊല്ലപ്പെട്ട കേസിൽ നടൻ അല്ലു അർജുന് ജാമ്യം. തിയറ്ററിൽ പുഷ്പ 2 പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 35 കാരിയായ യുവതി...

ഗുരുവായൂർ – മധുര എക്സ്പ്രസ് ട്രെയിനിൻ്റെ ബോഗികൾ വേർപ്പെട്ടു

ഗുരുവായൂരിൽ നിന്നും മധുരയിലേക്ക് പോവുകയായിരുന്ന എക്സ്പ്രസ് ട്രെയിനിൻ്റെ ബോഗികൾ വേർപ്പെട്ടു. ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ ആര്യങ്കാവിൽ വെച്ചാണ് വേർപെട്ടത്. ന്യൂ ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപം ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. ട്രെയിനിൻ്റെ മധ്യഭാഗത്തെ...

മൃദം​ഗ വിഷൻ എംഡി നികോഷ് കുമാറിന് ഇടക്കാല ജാമ്യം

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മൃദം​ഗ വിഷൻ എംഡി നികോഷ് കുമാറിന് ഇടക്കാല ജാമ്യം. ഈ മാസം ഏഴ് വരെയാണ് ജാമ്യം അനുവദിച്ചത്....

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിലെ ആകർഷകമായ e& MOTB ഇന്നുമുതൽ ജനുവരി 12 വരെ

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി മറ്റൊരു ഷോപ്പിംഗ് ഡെസ്റ്റിനേഷൻ കൂടി സന്ദർശകരെ കാത്തിരിക്കുന്നു. e& MOTB ഇന്നുമുതൽ ജനുവരി 12 വരെ വിവിധ ഉത്പന്നങ്ങളുടെ പരിചയപ്പെടുത്തലുമായി ദുബായ് ഡിസൈൻ ഡിസ്ട്രിക്ടിൽ തുടക്കമായി. ദുബായ്...

യു എ ഇ വീസ പൊതുമാപ്പ് ഇന്ന് അവസാനിക്കും

രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് പിഴകളെ ശിക്ഷാനടപടികളോ ഇല്ലാതെ താമസരേഖകൾ ശരിയാക്കാനും രാജ്യം വിടാനും അവസരം നൽകുന്ന പൊതുമാപ്പ് പദ്ധതി ഇന്ന് അവസാനിക്കും. ദുബായ് എമിറേറ്റിൽ ഇതിനകം 2,36,000 പേർ പൊതുമാപ്പിന്റെ അവസരം പ്രയോജനപ്പെടുത്തിയതായി...

വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചു

വയനാട് മുണ്ടക്കൈ ദുരന്തത്തിൽ കേരളത്തിന്‍റെ ആവശ്യം അംഗീകരിച്ച് കേന്ദ്രസർക്കാർ. ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചു. അതിതീവ്ര വിഭാഗത്തിൽ ഉൾപ്പെടുത്തിയത് സംബന്ധിച്ചുള്ള കേന്ദ്ര സർക്കാറിന്റെ അറിയിപ്പ് കേരളത്തിന് ലഭിച്ചു. എന്നാൽ പ്രത്യേക ധനസഹായ...