മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളുരുവിൽ ചികിത്സയിൽ തുടരുന്ന അദ്ദേഹത്തെ ബെംഗളുരു സംപംഗി രാമ നഗരയിലുള്ള എച്ച്‍സിജി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വൈറൽ ന്യുമോണിയയെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മകൻ ചാണ്ടി ഉമ്മൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. സന്ദർശകരെ അനുവദിക്കുന്നതല്ലെന്നും എല്ലാവരുടെയും പ്രാർഥന ഉണ്ടാകണമെന്നും ചാണ്ടി ഉമ്മൻ ഫെയ്സ്ബുക്കിൽ വ്യക്തമാക്കി.
നേരത്തെ ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്നാരോപണം ഉയർന്നതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന് പരാതി ലഭിച്ചതിനെ തുടർന്ന് ആരോഗ്യമന്ത്രി ഇടപെടുകയും മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് അദ്ദേഹത്തെ ബാംഗ്ലൂരിൽ ചികിത്സക്കായി കൊണ്ടുപോയിരുന്നു.