തിരുവന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക അനുവദിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കി. രണ്ടുമാസത്തെ കുടിശ്ശിക ഉണ്ടായിരുന്നതിൽ ഡിസംബർ മാസത്തെ പെൻഷൻ ആണ് അനുവദിച്ചത്. നാളെ മുതൽ തുക വിതരണം ചെയ്യാനാണ് തീരുമാനം.
സഹകരണ കൺസോർഷ്യത്തിൽ നിന്നും വായ്പ എടുത്താണ് കുടിശ്ശികയായ പെൻഷൻ തുക നൽകുന്നത്. 2000 കോടി രൂപ സംസ്ഥാനം ആവശ്യപ്പെട്ടതിൽ ഒരു മാസത്തെ പെൻഷൻ തുക നൽകുന്നതിനുള്ള തുക മാത്രമാണ് ലഭിച്ചത്. ധനവകുപ്പാണ് ഇതു സംബന്ധിച്ച അറിയിപ്പ് നൽകിയത്.