നാദാപുരം കക്കം വെള്ളിയിൽ സ്വകാര്യ ബസും കെ.എസ്.ആർ.ടി.സിയും കൂട്ടിയിടിച്ച് വിദ്യാർഥികൾ അടക്കം നിരവധി പേർക്ക് പരിക്ക്. 40ഓളം പേരാണ് വിവിധ ആശുപത്രികളിൽ കഴിയുന്നത്. അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് കെ.എസ്.ആർ.ടി.സി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. നാദാപുരം ഗവ. ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചത്. അരമണിക്കൂറോളം ക്യാബിനിൽ കുടുങ്ങിയ കെ.എസ്.ആർ.ടി.സി ഡ്രൈവറെ ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്.