തിരൂരിൽ മൂന്ന് വയസുകാരനും നാലു വയസുകാരിയും കുളത്തിൽ വീണ് മരിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. പാറപ്പുറത്ത് ഇല്ലത്തുപറമ്പില്‍ റഷീദ് – റഹിയാനത്ത് ദമ്പതികളുടെ മകള്‍ നാലു വയസുകാരി ഫാത്തിമ റിയ, തൃക്കണ്ടിയൂര്‍ കാവുങ്ങപ്പറമ്പില്‍ നൗഷാദ്-നജ്ല ദമ്പതികളുടെ മകന് മൂന്ന് വയസുകാരൻ അമന്‍സയാന്‍ എന്നിവരാണ് കളിക്കുന്നതിനിടെ വീടിന് സമീപത്തെ കുളത്തിൽ മുങ്ങിമരിച്ചത്. മരിച്ച കുട്ടികള്‍ ബന്ധുക്കളുമാണ്. ഇവരുടെ വീടുകള്‍ക്ക് സമീപത്താണ് കുളം. കുട്ടികളെ കുറച്ച് സമയമായി കാണാനില്ലായിരുന്നുയെന്നും ഇരുവരും സമീപത്തെ അംഗൺവാടിയിലേക്ക് പോയതായി കരുതിയെന്നും വീട്ടുകാർ പറഞ്ഞു. അന്വേഷിച്ചപ്പോൾ ആണ് അംഗനവാടിയിൽ കുട്ടികൾ എത്തിയിട്ടില്ലെന്ന് വീട്ടുകാർ അരിഞ്ഞത്. പിന്നീട് കുളത്തില്‍ മൃതദേഹാം കണ്ടെത്തുകയായിരുന്നു. നാട്ടുകാരാണ് രക്ഷപ്രവർത്തനം നടത്തിയത്. മൃതദേഹങ്ങൾ തിരൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി.