ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിലെ എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. നാളെ ജില്ലാ കമ്മിറ്റി ചേർന്ന ശേഷം കോട്ടയത്താകും എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക. എൻഡിഎയും സ്ഥാനാർത്ഥിയെ ശനിയാഴ്‌ച പ്രഖ്യാപിക്കുമെന്നാണ് സൂചന.
എൽഡിഎഫ് സ്ഥാനാർത്ഥിയായി യുവാനേതാവ് ജെയ്ക്ക് സി തോമസിന്റെ പേര് തന്നെയാണ് പ്രഥമ പരിഗണനയിൽ ഉള്ളത്. കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗം റെജി സഖറിയ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ് എന്നിവരും പരിഗണനയിലുണ്ട്. കഴിഞ്ഞ രണ്ട് തവണ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചത് ജെയ്ക്ക് തന്നെയായിരുന്നു. പുതുമുഖ സ്ഥാനാർത്ഥിയെ നിർത്തിയാൽ ഗുണം ചെയ്യില്ലെന്നാണ് സിപിഐഎം വിലയിരുത്തൽ.
എൻ ഡി എ സ്ഥാനാർഥിയാകാൻ ഇതുവരെ ശക്തമായ പേരുകളൊന്നും ഉയർന്നുവന്നിട്ടില്ല. യുവ സ്ഥാനാർത്ഥിയെ തന്നെ ഇറക്കാനാണ് എൻഡിഎയും ശ്രമിക്കുന്നത് എന്നാണ് വിവരം