കുംഭമേള താരത്തിന്റെ വിവാഹം; അന്വേഷണം ഊർജിതമാക്കി മദ്ധ്യപ്രദേശ് പൊലീസ്

കുംഭമേള താരത്തിന്റെ വിവാഹത്തിൽ അന്വേഷണം ഊർജ്ജിതമാക്കി മദ്ധ്യപ്രദേശ് പോലീസ്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുത്തു. വ്യാജ രേഖ ഉണ്ടാക്കിയതിൽ തെളിവുകൾ ശേഖരിച്ചു. കൂടൂതൽ പേരെ പ്രതിയാക്കുന്നതിൽ നിയമോപദേശം തേടിയിരിക്കുകയാണ് മഹേശ്വർ പൊലീസ്. ഈ മാസം 22ന് പൂർണ്ണമായ റിപ്പോർട്ട് ദേശീയ പട്ടികവർഗ്ഗ കമ്മീഷന് സമർപ്പിക്കുമെന്ന് മദ്ധ്യപ്രദേശ് പൊലീസ് അറിയിച്ചു. കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് വിവാഹസമയത്ത് 18 വയസ്സ്‌ തികഞ്ഞിട്ടില്ലെന്ന വിവാദത്തിൽ സൂക്ഷ്മതയോടെ നീങ്ങുകയാണ് പോലീസ്. തുടരന്വേഷണത്തിന് അടുത്തദിവസം മധ്യപ്രദേശ് പോലീസ് കേരളത്തിലെത്തുമ്പോൾ അവർക്ക് ലഭിച്ചിട്ടുള്ള രേഖകളുടെ നിജസ്ഥിതി പരിശോധിക്കാനാണ് തീരുമാനം. ഭർത്താവ് ഫർമാനെ പ്രതിയാക്കി മദ്ധ്യപ്രദേശ് പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം സംസ്ഥാനപോലീസിന് ലഭിച്ചിട്ടില്ല. രേഖകൾ വ്യാജമാണെന്ന് കണ്ടാൽ‌ ഭർത്താവ് ഫർമാന്റെപേരിൽ വ്യാജരേഖ ചമച്ചതിനും വഞ്ചനാക്കുറ്റത്തിനും കേസെടുത്തേക്കും.

പെൺകുട്ടി ഹാജരാക്കിയ ജനനസർട്ടിഫിക്കറ്റിന്റെ ആധികാരികത വിവാഹ രജിസ്‌ട്രേഷൻ സമയത്ത് പരിശോധിച്ച് ദേശീയ രജിസ്ട്രിയുമായി ബന്ധിപ്പിച്ചതാണെന്ന് ഉറപ്പിച്ചിരുന്നു. എന്നാൽ, ദേശീയ പട്ടികവർഗ കമ്മിഷന്റെ അന്വേഷണത്തിൽ വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് കണ്ടെത്തിയത്. മഹേശ്വർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി രേഖപ്രകാരം പെൺകുട്ടിയുടെ ജനനത്തിയതി 2009 ഡിസംബർ 30 ആണ്.

തമ്പാനൂർ പോലീസ് സ്റ്റേഷനിൽ എത്തി പിതാവ് വിവാഹത്തെ എതിർത്തെങ്കിലും പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച് തർക്കം ഉന്നയിച്ചിരുന്നില്ലെന്ന് തമ്പാനൂർ പോലീസ് പറയുന്നു. സിനിമാ ചിത്രീകരണത്തിന് പിതാവിനൊപ്പമാണ് പെൺകുട്ടി പൂവാറിലെ റിസോർട്ടിൽ എത്തിയത്. അതേ സിനിമയിലെ അണിയറപ്രവർത്തകനാണ് വിവാഹം കഴിച്ച ഫർമാൻ. പിതാവ് ‍എതിർപ്പുന്നയിച്ച് നാട്ടിലേക്കുകൊണ്ടുപോകാൻ ശ്രമിച്ചതോടെയാണ് കുട്ടി തമ്പാനൂർ സ്റ്റേഷനിൽ അഭയംതേടിയത്. മകളാണെന്ന് തെളിയിക്കാൻ പിതാവ് പോലീസിന് നൽകിയ ആധാർകാർഡ് ഉൾപ്പെടെയുള്ള രേഖകളിൽ പെൺകുട്ടിയുടെ വയസ്സ് 18 ആണ് എന്നും പോലീസ് വിശദീകരിക്കുന്നു.

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎഇ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചർച്ച നടത്തി. ഇരു രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം....

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

മുംബൈ: വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 92 വയസായിരുന്നു. കഴിഞ്ഞദിവസമാണ് ഹൃദയസ്തംഭനത്തെ തുടർന്ന് ആരോഗ്യം മോശമായതോടെ മുംബൈയിലെ ബ്രീച് ക്യാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം നാളെ...

നിതിൻ രാജ് ജീവനൊടുക്കില്ലെന്ന് അച്ഛൻ; ദുരൂഹത ആരോപിച്ച് കുടുംബം, രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർഥി ആശുപത്രി കെട്ടിടത്തിലെ അഞ്ചാം നിലയിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. മരണത്തിന് പിന്നിൽ അധ്യാപകരുടെ...

ജമ്മു കശ്മീരിലെ ദോഡയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി

ജമ്മു കശ്മീരിലെ ദോഡയിൽ ഭൂകമ്പം അനുഭവപ്പെട്ടു. ഇന്ന് പുലർച്ചെ 04:32 ന് ജമ്മു കശ്മീരിലെ ദോഡയിൽ റിക്ടർ സ്‌കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി വ്യക്തമാക്കുന്നത്.അതേസമയം,...

ദീർഘകാല സമാധാനം ഉറപ്പാക്കാനുള്ള കരാറിന് ഇറാന് താൽപര്യമില്ല: യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്

തുറന്ന മനസ്സോടെയാണ് ഇസ്ലാമാബാദിൽ ചർച്ചക്കായി എത്തിയതെന്നും എന്നാൽ കരാർ ഒന്നുമാവാതെ കരാർ ഒന്നുമാവാതെ അമേരിക്കയിലേക്ക് മടങ്ങുകയാണ് എന്നും ഇസ്ലാമാബാദിൽ നടന്ന 21 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ...

ഇറാനെതിരായ സൈനികനീക്കം അവസാനിച്ചിട്ടില്ലെന്ന് നെതന്യാഹു

ഇറാനുമായുള്ള യുദ്ധം ഇപ്പോഴും തുടരുകയാണെന്നും കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഇറാനെതിരായ സൈനിക നീക്കം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും ഇസ്രായേലിന് ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും നെതന്യാഹു...

“ഇനി കൂടുതൽ ചർച്ചകളില്ല”, ഹോർമുസ് തുറക്കില്ലെന്ന് ഇറാൻ

യുഎസും ഇറാനും തമ്മിലുള്ള സമാധാന പ്രതീക്ഷകൾക്ക് വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെ ആശങ്കയിൽ ആണ് ലോകം. രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിനെ ദീർഘകാല കരാറാക്കാൻ കൂടി ലക്ഷ്യമിട്ടാണ് പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ അമേരിക്കൻ വൈസ് പ്രസിഡന്റ്...

ശോഭാ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ ആരോപണം; അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് ആർഡിഒ

പാലക്കാട് മണ്ഡലത്തിൽ ബിജെപി വോട്ടിന് പണം നൽകി എന്ന ആരോപണം അന്വേഷിക്കുന്നതിന് കൂടുതൽ സമയം വേണമെന്ന് ആർഡിഒ. സംഭവത്തില്‍ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തണമെന്നാണ് ആർഡിഒ ജില്ലാ കളക്ടറെ അറിയിച്ചത്. ആർഡിഒയുടെ ആവശ്യം...