കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ ഈ മാസം അമേരിക്കയിലേക്ക് പരിശോധനക്കും ചികിത്സയ്ക്കുമായി പോകും. ന്യൂറോ സംബന്ധമായ ചികിത്സക്കായാണ് യാത്ര. രണ്ടാഴ്ചയിലേറെ സംഘടനാ തിരക്കുകളിൽ നിന്ന് മാറി നിൽക്കേണ്ടി വരുമെന്ന് നേതൃത്വത്തെ സുധാകരൻ അറിയിച്ചിട്ടുണ്ട്. അധ്യക്ഷന്റെ ചുമതല തത്കാലം ആർക്കും നൽകില്ല. രാഹുൽ ഗാന്ധിയുടെ നിർദേശം കൂടി കണക്കിലെടുത്താണ് സുധാകരൻ അമേരിക്കയിലേക്ക് പോകുന്നത്. വീസ ലഭിക്കുന്ന മുറയ്ക്ക് യാത്ര തീയതി തീരുമാനിക്കും.
കെപിസിസി പ്രസിഡന്‍റിന്‍റെ ചുമതല തത്കാലം ആര്‍ക്കും കൈമാറില്ല. സുധാകരന്റെ അഭാവത്തിൽ സഹഭാരവാഹികൾ ചേർന്ന് പാർട്ടിയെ നയിക്കും. അതേസമയം 23ന് നടക്കുന്ന ഡിജിപി ഓഫീസ് മാർച്ചിന് കെ സുധാകരൻ തന്നെ നേതൃത്വം നൽകും. അറ്റാച്ച്ഡ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സഹഭാരവാഹികള്‍ ചേര്‍ന്നാവും പാര്‍ട്ടിയെ ചലിപ്പിക്കുക. എന്നാല്‍ അമേരിക്കൻ യാത്രയുടെ പശ്ചാത്തലത്തിൽ ജനുവരിയിൽ സുധാകരൻ നടത്താനിരുന്ന കേരള യാത്ര മാറ്റിവെച്ചേക്കും.