അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി

വടക്കഞ്ചേരി: അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ആദ്യം കേസെടുത്തത്. 304 (എ) വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ജോമോനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി. നിലവില്‍ ആലത്തൂര്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ ജോമോനെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. അശ്രദ്ധയും അമിതവേഗതയുമാണ് അപകടകാരണമെന്ന് മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു.

ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി ബസപകടത്തിലെ ടൂറിസ്റ്റ് ബസ്സിന്റെ ഡ്രൈവര്‍ ജോമോൻ നിസ്സാരപരിക്കേറ്റ് ചികിത്സതേടി ആശുപത്രിയില്‍ നിന്ന് മുങ്ങി സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു. ജോമോനെ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് ചവറ പോലീസ് കാര്‍ തടഞ്ഞ് പിടികൂടിയത്.

കൂടുതല്‍ തെളിവുകള്‍ക്കായി ജോമോനെ അപകടസ്ഥലത്തെത്തിച്ച് വിവരങ്ങള്‍ ശേഖരിക്കും. ഒപ്പമുണ്ടായിരുന്ന കോട്ടയം, എറണാകുളം സ്വദേശികളായ രണ്ടുപേരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജോമോൻ മറ്റ് കേസുകളിലും പ്രതിയാണ് . കഴിഞ്ഞ ജൂലൈയിൽ ഇലഞ്ഞിയിലെ ഡിവൈഎഫ്ഐ ഓഫീസ് ആക്രമിച്ച സംഭവത്തിൽ ഇയാൾക്കെതിരെ കൂത്താട്ടുകുളം പൊലീസ് കേസെടുത്തിരുന്നു. 2018ൽ മദ്യപിച്ച് വാഹനമോടിച്ചതിനും ഇയാൾക്കെതിരെ കേസുണ്ടായിരുന്നു.

ഇന്ത്യൻ കുടിയേറ്റക്കാരുമായി ഈ ആഴ്ച 3 അമേരിക്കൻ വിമാനങ്ങൾ കൂടി, മൂന്നാം സംഘം ഇന്നെത്തും

അമേരിക്കയിൽ നിന്ന് ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരുമായി മൂന്ന് സൈനിക വിമാനങ്ങൾ കൂടി ഈയാഴ്ച എത്തുമെന്ന് റിപ്പോർട്ട്. 157 ഇന്ത്യക്കാരുമായി ഫെബ്രുവരി 16 ഞായറാഴ്ച മറ്റൊരു വിമാനം അമൃത്സറിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ 59...

ഡൽഹി ദുരന്തം: അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ മന്ത്രി, നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ഡൽഹി ദുരന്തം: അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സംഭവത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവരെയും സഹായിക്കാൻ തന്റെ ടീം പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി ട്വീറ്റിൽ പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും...

രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഖത്തർ അമീർ ഇന്ത്യയിലേക്ക്, മോദിയുമായി ചർച്ച

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി ഇന്ത്യ സന്ദർശിക്കും. ഫെബ്രുവരി 17-18 തീയതികളിലാണ് സന്ദർശനം. അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്യുമെന്ന് വിദേശകാര്യ...

മഹാകുംഭ മേളയ്ക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചതും പ്രയാഗ്‌രാജിലേക്കുള്ള ടിക്കറ്റ് വിൽപ്പനയിലെ കുതിച്ചുചാട്ടവും അപകട കാരണം?

ശനിയാഴ്ച രാത്രി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പുറത്ത്. മഹാകുംഭ മേളയ്ക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചതും പ്രയാഗ്‌രാജിലേക്കുള്ള ടിക്കറ്റ് വിൽപ്പനയിൽ പെട്ടെന്ന്...

ഇഡി ചമഞ്ഞ് 4 കോടി തട്ടി: കൊടുങ്ങല്ലൂരിലെ എഎസ്ഐ കർണാടക പോലീസിന്റെ പിടിയിൽ

ഇ.ഡി ഉദ്യോഗസ്ഥരായി ചമഞ്ഞ് ദക്ഷിണ കര്‍ണാടകയിലെ ഒരു വീട്ടിലെത്തി വ്യാജ പരിശോധന നടത്തി വീട്ടിലുണ്ടായിരുന്ന മൂന്നരക്കോടി രൂപയോളം തട്ടിയെടുത്ത സംഭവത്തിൽ കൊടുങ്ങല്ലൂരിലെ എഎസ്ഐയെ കസ്റ്റ‍ഡിയിലെടുത്ത് കര്‍ണാടക പോലീസ്. സംഘം പരിശോധന നടത്തി പോയതിനുശേഷമാണ്...

അമേരിക്കയിലെ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ രണ്ടാം സംഘമെത്തി, യുഎസ് സൈനിക വിമാനം ഇറങ്ങിയത് അമൃത്സറിൽ

116 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി ഒരു യുഎസ് സൈനിക വിമാനം പഞ്ചാബിലെ അമൃത്സറിൽ വന്നിറങ്ങി. ശനിയാഴ്ച രാത്രി 11.35 ഓടെയാണ് വിമാനമെത്തിയത്. അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി ഡൊണാൾഡ് ട്രംപ് ഭരണകൂടം നാടുകടത്തുന്ന...

ന്യൂഡൽഹി റെയിൽവെ സ്റ്റേഷൻ ദുരന്തം; മരണം 18 ആയി

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. ഇതിൽ ഒമ്പത് സ്ത്രീകളും അഞ്ച് കുട്ടികളും നാല് പേർ പുരുഷന്മാരുമാണ്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി...

ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും അപകടം, 15 പേർ മരിച്ചതായി റിപ്പോർട്ട്

ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും അപകടം. 15 ഓളം പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ 11 സ്ത്രീകൾ,​ രണ്ട് പുരുഷന്മാർ,​ രണ്ട് കുട്ടികൾ അടക്കം ഉണ്ടെന്നാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്....