വന്ദേ ഭാരത് യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നാമതായി കേരളം, ഒക്യുപെന്‍സി 183%

വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാമതായി കേരളം. കാസര്‍ഗോഡ് തിരുവനന്തപുരം വന്ദേഭാരത് ഒക്യുപെന്‍സി 183% ആണ്. തിരുവനന്തപുരം കാസര്‍ഗോഡ് വന്ദേഭാരതിലെ ശരാശരി ഒക്യുപെന്‍സി 176 ശതമാനമാണ്. തൊട്ട് പിന്നാലെയുള്ള ഗാന്ധി നഗര്‍ -മുംബൈ വന്ദേഭാരതിന്റെ ഒക്യുപെന്സി 134 ശതമാനം മാത്രമാണ്. ഇടയ്ക്കുള്ള ദൂരങ്ങളില്‍ ഇറങ്ങുന്നതടക്കമുള്ള യാത്രക്കാരുടെ മൊത്തം കണക്കിനെ അടിസ്ഥാനമാക്കിയാണ് ഒക്യുപെന്‍സി വിലയിരുത്തുന്നത്.

രാജ്യത്ത് ആകമാനം 23 ജോടി വന്ദേഭാരത് ട്രെയിനുകളാണ് സര്‍വ്വീസ് നടത്തുന്നത്. രാജ്യത്തെ മികച്ച പ്രകടനം കാഴ്ച വെച്ച ട്രെയിന്‍ എന്ന ബഹുമതിയാണ് കാസര്‍ഗോഡ്-തിരുവനന്തപുരം എക്‌സ്പ്രസ്സ് സ്വന്തമാക്കിയിട്ടുള്ളത്. വന്ദേഭാരത് എക്‌സ്പ്രസുകളുടെ സൂപ്പര്‍ സ്റ്റാറായി കേരളത്തിന്റെ വന്ദേഭാരത് എക്‌സ്പ്രസുകള്‍ മാറുകയാണ്.

ദില്ലി വാരണാസി പാതയിലാണ് രാജ്യത്തെ ആദ്യ വന്ദേ ഭാരത് ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചത്. 2019 ഫെബ്രുവരി 15നായിരുന്നു ഇത്. ഇതിനോടകം 46 വന്ദേഭാരത് എക്സ്പ്രസ് സര്‍വ്വീസുകളാണ് രാജ്യത്തുള്ളത്. പരമാവധി വേഗമായി വന്ദേഭാരതിന് നിശ്ചയിച്ചിട്ടുള്ളത് മണിക്കൂറില്‍ 160 കിലോമീറ്ററാണ്. ഏപ്രില്‍ 1, 2022 മുതല്‍ ജൂണ്‍ 21, 2023 വരെ 2140 ട്രിപ്പുകളാണ് വന്ദേഭാരത് നടത്തിയത്. 2520370 യാത്രക്കാരാണ് വന്ദേഭാരതില്‍ സഞ്ചരിച്ചതെന്നാണ് ലഭ്യമായ കണക്കുകള്‍ വിശദമാക്കുന്നത്.

കേരളം മികച്ച പോളിംഗിലേക്ക്, 3 മണിവരെ 53.01 ശതമാനം പോളിംഗ്

കേരളത്തിൽ മീനച്ചൂടിനെ വെല്ലുന്ന രീതിയിൽ ആണ് പലയിടത്തും തെരെഞ്ഞെടുപ്പ് ചൂട്. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. വോട്ടെടുപ്പ് 8 മണിക്കൂര്‍ പിന്നിടുമ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത് മികച്ച പോളിംഗ്....

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് വഴികാട്ടാൻ ഭൂപടങ്ങൾ പുറത്തുവിട്ട് ഇറാൻ

കപ്പലുകൾക്ക് കടൽ മൈൻ ഭീഷണി ഒഴിവാക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ഇറാൻ പുതിയ നാവിഗേഷൻ ഉപദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഒഴുകുന്ന നിർണായകമായ ഷിപ്പിംഗ്...

ബീഹാറിൽ നിതീഷ് യുഗം അവസാനിക്കുന്നു; പടിയിറക്കത്തിനുള്ള തീയതി നിശ്ചയിച്ചു

ബീഹാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാർ രാജിവയ്ക്കുന്നതിനുള്ള തീയതി നിശ്ചയിച്ചു. രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്യാൻ അദ്ദേഹം വ്യാഴാഴ്ച ഡൽഹിയിലേക്ക് തിരിക്കും. വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് പട്നയിൽ തിരിച്ചെത്തിയാലുടൻ അദ്ദേഹം മുഖ്യമന്ത്രി...

അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടരുന്നു, ഉച്ചവരെ അസമിൽ പോളിംഗ് 60 ശതമാനം

കേരളത്തിന് പുറമെ അസം നിയമസഭയിലേക്കും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലേക്കുമുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ചു. അസമിലും പുതുച്ചേരിയിലും മികച്ച രീതിയിൽ തന്നെയാണ് പോളിംഗ് പുരോഗമിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം...

യഥാർത്ഥ കരാറിലെത്തുന്നതുവരെ യുഎസ് സൈന്യം ഇറാനിലും പരിസരത്തും തുടരും: ട്രംപ്

ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ തുടരുന്നതിനിടെ ഇരു രാജ്യങ്ങളും അന്തിമ കരാറിലെത്തുന്നതുവരെ യുഎസ് സൈന്യം ഇറാനിലും പരിസരത്തും തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. "എല്ലാ യുഎസ് കപ്പലുകളും, വിമാനങ്ങളും,...

ബംഗാളിന് പ്രധാനമന്ത്രി മോദിയുടെ 6 ഇന ഗ്യാരന്റി

പശ്ചിമ ബംഗാളിലെ സാമ്പത്തിക ദുർവിനിയോഗത്തിനും നിയമവാഴ്ചയുടെ പരാജയത്തിനുമെതിരെ തൃണമൂൽ കോൺഗ്രസിനെ വിമർശിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്യാരന്റി. പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് ആറ് വാഗ്ദാനങ്ങൾ നൽകിയാണ് അദ്ദേഹം രംഗത്തുവന്നത്. "ബിജെപി ഭരണഘടന അനുസരിച്ച്...

“ആദ്യമായി അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിന്ന് മാറി വോട്ട് ചെയ്തു, അയാം വെരി ഹാപ്പി”; ഒറ്റപാലത്ത് വിജയം ഉറപ്പെന്ന് പി കെ ശശി

ഒറ്റപ്പാലത്ത് യുഡിഎഫിന്റെ വിജയം ഉറപ്പെന്ന് സി പി എമ്മിയിൽ നിന്നും പുറത്തുപോയ പി കെ ശശി. വോട്ട് രേഖപ്പെടുത്തിയ ശേഷം 'അയാം വെരി ഹാപ്പി' എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ആദ്യമായാണ് അരിവാൾ ചുറ്റിക...

“സംസ്ഥാനത്ത് തൂക്കുസഭ വരും, ബിജെപി നിർണായക ശക്തിയാകും”: രാജീവ് ചന്ദ്രശേഖര്‍

തിരഞ്ഞെടുപ്പിൽ ബിജെപി നിർണായക ശക്തിയാകുമെന്നും, എൽഡിഎഫിനും യുഡിഎഫിനും ഭൂരിപക്ഷം ലഭിക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. യുഡിഎഫിനും എല്‍ഡിഎഫിനും വ്യക്തമായ ഭൂരിപക്ഷം കിട്ടുന്ന ജനവിധിയായിരിക്കില്ല മെയ് 4ന് ഫലം വരുമ്പോഴെന്ന്...