ഏഷ്യാനെറ്റ് ന്യൂസിന്‍റെ അസോസിയേറ്റ് എഡിറ്റർ വിനു വി ജോണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസിന്‍റെ നോട്ടീസ്. ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കന്‍റോണ്‍മെൻറ് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടിയാണ് പൊലീസ് വിനു വി ജോണിന് നോട്ടീസ് നൽകിയിട്ടുള്ളത്. തെളിവു നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ പത്തു നിബന്ധനകൾ ഉൾപ്പെടുത്തിയുള്ള നോട്ടീസാണ് പൊലീസ് ചോദ്യം ചെയ്യലിന് നല്തിയത്
2022 മാർച്ച് 28 ന് ട്രേഡ് യൂണിയനുകൾ അഹ്വാനം ചെയ്ത പണിമുടക്കില്‍ നിരവധി അക്രമസംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. കോഴിക്കോട് രണ്ട് കുട്ടികളുമായി ഓട്ടോയില്‍ പോയ കുടുംബത്തെ വാഹനം ആക്രമിച്ച് വഴിയില്‍ ഇറക്കി വിട്ടു. രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ചു. കാറില്‍ ആശുപത്രിയില്‍ പോയ സ്ത്രീയെ വഴിയില്‍ തടഞ്ഞു. റെയില്‍വേ സ്റ്റേഷനിലേക്ക് പോയ ഓട്ടോയുടെ കാറ്റഴിച്ച് വിട്ട് യാത്രക്കാരനെ ഇറക്കിവിട്ടു തുടങ്ങിയ നിരവധി സംഭവങ്ങളായിരുന്നു ഉണ്ടായിരുന്നു. വിഷയത്തില്‍ സി ഐ ടി യു നേതാവും എം പിയുമായ എളമരീം കരീം നടത്തിയ പരിഹാസത്തെ വിമർശിച്ചതിന്‍റെ പേരിലായിരുന്നു വിനു വി ജോണിനെതിരായ പൊലീസ് കേസ്.
കേരള പൊലീസ് നോട്ടീസ് ദേശീയ മാധ്യമങ്ങളിലുൾപ്പടെ ചർച്ചയായിട്ടും കേരളത്തിലെ സർക്കാര്‍ നടപടിയില്‍ അഭിപ്രായം ആരാഞ്ഞെങ്കിലും സി പി എം കേന്ദ്ര നേതൃത്വം പ്രതികരിക്കാൻ തയ്യാറായില്ല.