സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: ആൻഡമാൻ കടലിലായി നിലനിൽക്കുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ചയോടെ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഇത് സിത്രംഗ് ചുഴലിക്കാറ്റായി മാറും എന്നാണ് അറിയിപ്പ്. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഒക്ടോബർ 25 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും, നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം.
എന്നീ ജില്ലകളിലുമാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മഴ അടുത്ത ദിവസങ്ങളിലും തുടരാനുള്ള സാധ്യതയാണുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത തുടരണം.

മത്സ്യത്തൊഴിലാളിക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ലക്ഷദ്വീപ് തീരത്ത് ഒക്ടോബർ 23 വരെ മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ലക്ഷദ്വീപ് തീരത്ത് ഒക്ടോബർ 23 വരെ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട് എന്നാൽ കർണാടക തീരത്ത് മത്സ്യബന്ധനത്തിനു തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടരുത്; ഗവർണറോട് അഭ്യർത്ഥനയുമായി രാജീവ് ചന്ദ്രശേഖർ

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടാനുള്ള ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ഗവർണറോട് അഭ്യർത്ഥിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമല സ്വര്‍ണ്ണക്കൊള്ളയടക്കമുള്ള ലജ്ജാകരമായ അഴിമതികളും വെട്ടിപ്പുകളും പുറത്തുവന്നിട്ടും ബോര്‍ഡിന്റെ കാലാവധി ഒരു വര്‍ഷം...

ചരിത്ര വിജയം; സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയർ; ട്രംപിന് തിരിച്ചടി

ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സൊഹ്റാന്‍ മംദാനി (34) വിജയിച്ചു. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ വ്യക്തമായ ലീഡ് മംദാനി നിലനിര്‍ത്തിയിരുന്നു. ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ അമേരിക്കൻ മുസ്ലിമാണ് മംദാനി. ഇന്ത്യൻ...

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് നാളെ

പട്ന: 121 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ബിഹാറിൽ നാളെ നടക്കും. ആദ്യഘട്ട വോട്ടെടുപ്പിൽ 1314 സ്ഥാനാർത്ഥികളാണ് ഉള്ളത്. ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചു. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി,...

ഹരിയാനയിൽ 25 ലക്ഷത്തിലേറെ കള്ള വോട്ടുകൾ- രാഹുൽ ഗാന്ധി

ഡൽഹി: ഹരിയാനയിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പുതിയ വെളിപ്പെടുത്തൽ. ഹരിയാനയിൽ 25 ലക്ഷത്തിലേറെ കള്ള വോട്ടുകൾ ഉണ്ടെന്ന് അദ്ദേഹം ഡൽഹി എഐസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിൽ...

കല്‍മേഗി ചുഴലിക്കാറ്റ്, ഫിലിപ്പീന്‍സില്‍ 52 പേർ മരിച്ചു

ഫിലിപ്പീന്‍സില്‍ കനത്ത നാശം വിതച്ച്‌ കല്‍മേഗി ചുഴലിക്കാറ്റ്. ശക്തമായ ദുരന്തത്തെ തുടർന്ന് 52 പേര്‍ മരിക്കുകയും 13ഓളം പേരെ കാണാതാവുകയും ചെയ്തു. കൂടാതെ കാറും ട്രക്കും കണ്ടെയ്‌നറുകളും ഉള്‍പ്പെടെയുള്ളവ വെള്ളക്കെട്ടില്‍ ഒലിച്ചുപോയി. നിരവധി...

ശബരിമലയിൽ നടന്നത് സ്വർണക്കൊള്ള; ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ശബരിമലയിലെ സ്വർണ്ണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ കേരള ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നടന്നത് സ്വർണക്കൊള്ളയെന്നും ഹൈക്കോടതിയുടെ പരാമർശം. ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എന്തെങ്കിലും കുറ്റങ്ങളുണ്ടോ എന്ന് എസ്‌ഐടി പരിശോധിക്കണമെന്ന്...

ശരീയ അടിസ്ഥാനമാക്കിയുള്ള ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെൻ്റ് ആപ്പ് പുരസ്കാരം ‘ഓ ഗോൾഡി’ന്

ശരീയ അടിസ്ഥാനമാക്കിയുള്ള ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്‌മെൻ്റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന്. ഏഴാമത് ഗ്ലോബൽ തകാഫുൽ ആൻഡ് റീ തകാഫുൽ ഫോറം -2025 ൻ്റെ ഭാഗമായി നടന്ന അവാർഡ് വേദിയിൽ സി.ഇ.ഓ....

വിപുലമായ ബിസിനസ് സെന്റർ തുറന്ന് R A G ഹോൾഡിങ്‌സ്

യുഎഇയിൽ R A G ഹോൾഡിങ്‌സ് വിപുലമായ ബിസിനസ് സെന്റർ തുറന്നു. യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളിൽ ഒന്ന് എന്ന സവിശേഷതയുമായാണ് R A G ഹോൾഡിംഗ്‌സ് തങ്ങളുടെ R A...