‘ഹോളി ദിവസം ലഹരിമരുന്ന് ഉപയോഗമുണ്ടാകും’; ഹോസ്റ്റലിലെ ലഹരി വേട്ടയ്ക്ക് നിർണ്ണായകമായത് പ്രിൻസിപ്പലിന്റെ കത്ത്

കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജിലെ ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ നിർണ്ണായകമായത് പ്രിൻസിപ്പലിൻ്റെ കത്ത്. പോലീസിനെ വിവരം അറിയിച്ചത് കോളേജ് പ്രിൻസിപ്പൽ കൊച്ചി ഡി.സി.പിക്ക് അയച്ച കത്തിലൂടെയാണ്. ഹോളി ദിവസം ലഹരിമരുന്ന് ഉപയോഗമുണ്ടാകാൻ സാധ്യതയുണ്ടെന്നും ക്യാമ്പസിന് അകത്തും പുറത്തും നിരീക്ഷണം ശക്തമാക്കണമെന്നും പ്രിൻസിപ്പൽ അയച്ച കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ക്യാമ്പസിൽ ലഹരി ഇടപാട് നടക്കുനെന്ന് സൂചന നൽകി പ്രിൻസിപ്പൽ ഡോ. ഐജു തോമസ് മാർച്ച് 12 നാണ് പൊലീസിന് കത്ത് നൽകിയത്. ലഹരിക്കായി പണപ്പിരിവ് നടത്തുന്ന കാര്യവും കത്തിലുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ക്യാമ്പസിൽ പോലീസ് റെയ്ഡ് നടത്തിയത്.

വെള്ളിയാഴ്ച ഉച്ചമുതല്‍ ഹോളി ആഘോഷിക്കുവാന്‍ കോളേജിലെ വിദ്യാര്‍ഥികള്‍ തീരുമാനിച്ചതായി കത്തില്‍ പറയുന്നു. മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരിപദാര്‍ഥങ്ങളുടെ അനിയന്ത്രിതമായ ഉപയോഗമുണ്ടാകുമെന്ന് വിശ്വസനീയമായ ഉറവിടങ്ങളില്‍നിന്ന് വിവരമുണ്ട്. വിദ്യാര്‍ഥികള്‍ പണപ്പിരിവ് നടത്തുന്നുണ്ട്. അതിനാല്‍ കാംപസിനുള്ളില്‍ പോലീസ് സാന്നിധ്യമുണ്ടാവണം. നിരീക്ഷണം ശക്തമാക്കണം. കാംപസിന് പുറത്തും ഹോസ്റ്റല്‍ കേന്ദ്രീകരിച്ചും ലഹരി ഉപയോഗത്തിനെതിരെ ഇടപെടല്‍ നടത്തണമെന്നുമാണ് കത്തിലെ ഉള്ളടക്കം.

അതേസമയം, അന്വേഷണം പൂർവ്വ വിദ്യാർത്ഥികളിലേയ്ക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. 1.9 കിലോ കഞ്ചാവുമായി പിടിയിലായ ആകാശിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റുരണ്ടുപേരെക്കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആലുവ സ്വദേശി ആഷിക്കിനേയും കൂടെയുണ്ടായിരുന്ന മറ്റൊരാളേയുമാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ചോദ്യംചെയ്തുവരികയാണ്. ഇരുവരും കളമശ്ശേരി ഗവ. പോളിടെക്‌നിക്കിലെ പൂര്‍വ വിദ്യാര്‍ഥികളാണ്.

സ്പേസ് എക്സിന്റെ ക്രൂ-10 വിക്ഷേപണം വിജയകരം; സുനിത വില്യംസിന്റെ മടങ്ങിവരവ് ഉടൻ

വാഷിങ്ടൻ: സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടങ്ങി വരവ് ലക്ഷ്യമിട്ടുകൊണ്ട് വിക്ഷേപിച്ച സ്പേസ് എക്സ് പേടകം ഡ്രാഗൺ ക്രൂ 10 വിജയകരം. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് ഫാൽക്കൺ – 9...

‘പുതിയ സംസ്ഥാന പോലീസ് മേധാവി’ കേന്ദ്രാനുമതി തേടിയുള്ള പട്ടികയിൽ എം ആർ അജിത് കുമാറും

സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്രാനുമതിക്കായി അയച്ച് സർക്കാർ.പട്ടികയില്‍ ബറ്റാലിയന്‍ എഡിജിപി എം ആര്‍ അജിത് കുമാറും ഉൾപ്പെട്ടിട്ടുണ്ട്. ആറ് പേര്‍ അടങ്ങുന്ന പട്ടികയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര...

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശർമ തുടരും

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശർമ തുടരുന്നതിൽ ബിസിസിഐ അനുകൂലതീരുമാനം എടുക്കുമെന്ന് റിപോർട്ടുകൾ. ഇംഗ്ലണ്ട് പര്യടനത്തിലും രോഹിത് തന്നെ ടീമിനെ നയിക്കും. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ തീര്‍ത്തും നിറംമങ്ങി, അവസാന ടെസ്റ്റിനുള്ള ടീമില്‍നിന്ന്...

കളമശ്ശേരി പോളി ടെക്നിക് ഹോസ്റ്റലിലെ ലഹരി വേട്ട; കഞ്ചാവ് എത്തിച്ച പൂർവ്വ വിദ്യാർഥികൾ അറസ്റ്റിൽ

കളമശ്ശേരി പോളിടെക്‌നിക് കേളേജിലെ മെന്‍സ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ കൂടുതൽ അറസ്റ്റുകളിലേക്ക് കടക്കാൻ പോലീസ്. കഞ്ചാവ് ശേഖരം പിടികൂടിയ സംഭവത്തില്‍ രണ്ട് പേർ കൂടി അറസ്റ്റിൽ. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചുനല്‍കിയ പൂർവ്വ വിദ്യാർഥികളായ...

ബന്ദികളാക്കിയ 214 സൈനികരെ വധിച്ചതായി ബലൂച് വിമതർ

പാകിസ്ഥാൻ പാസഞ്ചർ ട്രെയിൻ ഹൈജാക്ക് ചെയ്ത ബലൂച് വിമതർ 214 സൈനിക ബന്ദികളെ വധിച്ചതായി അവകാശപ്പെട്ടു. ബലൂച് രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള കരാറിനുള്ള 48 മണിക്കൂർ സമയപരിധി വെള്ളിയാഴ്ച അവസാനിച്ചതോടെയാണ് നടപടി എന്നും...

പാകിസ്ഥാൻ ഉൾപ്പെടെ 41 രാജ്യങ്ങൾക്ക് അമേരിക്ക യാത്രാ വിലക്ക് ഏർപ്പെടുത്താൻ സാധ്യതയെന്ന് റിപ്പോർട്ട്

അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം അനധികൃത കുടിയേറ്റം തടയുന്നതിൽ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി പാകിസ്ഥാൻ ഉൾപ്പെടെ 41 രാജ്യങ്ങൾക്ക് അമേരിക്ക യാത്രാ വിലക്ക് ഏർപ്പെടുത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ...

ലൗ ജിഹാദ് പരാമർശം, പി.സി ജോർജിനെതിരെ കേസെടുക്കേണ്ടെന്ന് നിയമോപദേശം

വിവാദമായ മീനച്ചിൽ താലൂക്കിലെ ലൗ ജിഹാദ് പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി. ജോര്‍ജിനെതിരെ കേസെടുക്കില്ല. പി.സി. ജോര്‍ജിന്‍റെ പ്രസംഗത്തില്‍ കേസെടുക്കേണ്ടതായി ഒന്നുമില്ലെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. പാലായിൽ കെസിബിസിയുടെ ലഹരിവിരുദ്ധ സെമിനാറിലായിരുന്നു പി.സി....

കാനഡയുടെ പ്രധാനമന്ത്രിയായി മാർക്ക് കാർണി അധികാരമേറ്റു

കാനഡയെ ഇനി കാർണി നയിക്കും. കാനഡയുടെ പ്രധാനമന്ത്രിയായി മാർക്ക് കാർണി അധികാരമേറ്റു. കാനഡയുടെ ഇരുപത്തിനാലാം പ്രധാനമന്ത്രിയായാണ് സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായ അമ്പത്തിയൊമ്പതുകാരൻ കാർണി അധികാരമേറ്റത്. ഒട്ടാവയിലെ പാർലമെന്‍റ് സമുച്ചയത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ...