കേരളത്തിൽ കാലവർഷം ശക്തിപ്രാപിക്കുന്നു. വിവിധ ഇടങ്ങളിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതഎന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിൽ പത്തനംതിട്ട മുതൽ തൃശ്ശൂർ വരെയും മലപ്പുറത്തുമാണ് ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള – കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.