ഇന്ന് ഗുരുവായൂർ ഏകാദശി

ഏകാദശി മഹാവിഷ്ണുവിനെ ഭജിക്കുവാനുളള ഏറ്റവും പ്രധാനപ്പെട്ട വ്രതമാണ്

ഹൈന്ദവ വിശ്വാസത്തിൽ ഏറ്റവും പ്രധാനപ്പെട്ട വ്രതമാണ് ഏകാദശി. ഏകാദശി നോൽക്കുന്നത് സർവ്വപാപങ്ങൾക്കും മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. ഒരു വർഷത്തെ എല്ലാ ഏകാദശിയും അനുഷ്ഠിക്കുന്നതിനു തുല്യമായ വൃശ്ചിക മാസത്തിലെ ഗുരുവായൂർ ഏകാദശി ഇന്ന് (ഡിസംബർ 11) ആചരിക്കുകയാണ്. ഏകാദശിവ്രതം അവസാനിക്കുന്നതിന് മുമ്പ് ആരംഭിക്കുന്ന ഹരിവാസരസമയം മഹാവിഷ്ണുവിന്റെ പ്രീതി ലഭിക്കാൻ‌ ഏറ്റവും അനുയോജ്യമായ സമയമാണ്. ഭ​ഗവാൻ ഏറെ പ്രസന്നതയോടെ ഇരിക്കുന്ന ഈ സമയത്ത് വിഷ്ണുസഹസ്രനാമം ജപിച്ചാൽ അനു​ഗ്രഹം ചൊരിയും എന്നാണ് വിശ്വാസം.

​ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആട്ടവിശേഷങ്ങളിലൊന്നാണ് വൃശ്ചിമാസത്തിലെ വെളുത്ത ഏകാദശി ദിവസം ആചരിച്ചുവരുന്ന ​ഗുരുവായൂർ ഏകാദശി. ഏറ്റവുമധികം ഭക്തജനങ്ങള്‍ എത്തുന്ന ഈ ദിവസത്തെ ഗുരുവായൂരിലെ പ്രതിഷ്ഠാദിനമായാണ് കണകാക്കി വരുന്നത്. ദശമി പുലര്‍ച്ചെ 3ന് തുറക്കുന്ന ക്ഷേത്രനട ദ്വാദശി ദിവസം രാവിലെ 9 വരെ തുറന്നു വയ്ക്കുന്നത് ഭക്തര്‍ക്കെല്ലാം ദര്‍ശനം നല്‍കുന്നതിനാണ്.
ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടന്നതും ഭഗവാൻ കൃഷ്ണൻ ഗീതോപദേശം നൽകിയതും ഈ ദിവസമെന്നാണ് വിശ്വാസം. മനഃശുദ്ധിയോടെയും ഭക്തിയോടെയും അനുഷ്ഠിക്കുന്ന ഏകാദശി വ്രതം രോഗശാന്തി, മനഃശാന്തി, ആയുരാരോഗ്യം, സമ്പത്ത്, കീർത്തി, സന്താന സൗഭാഗ്യം എന്നിവ പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. ഈ വ്രതം ഏകാദശിയുടെ തലേദിവസവും പിറ്റേദിവസവും എടുക്കണം.

ചാന്ദ്രമാസത്തിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. വൃശ്ചികത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശി. അമാവാസിയുടെ പിറ്റേന്ന് പ്രഥമ മുതല്‍ പൗര്‍ണമി വരെയുള്ള 15 ദിവസമാണ് ശുക്ലപക്ഷം. ഗുരുവും വായുവും പ്രതിഷ്ഠ നടത്തിയതും മേല്‍പുത്തൂര്‍ നാരായണീയം എഴുതി സമര്‍പ്പിച്ചതും ഏകാദശി നാളിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ഏകാദശി ദിനമായ ഇന്ന് രാവിലെ രാവിലെ കാഴ്ചശീവേലിക്ക് ശേഷം ശ്രീപാ‌‍ർഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് ആരംഭിച്ചു. പഞ്ചവാദ്യം അകമ്പടിയോടെയാണ് എഴുന്നള്ളിപ്പ്. 11 മണിയോടെ എഴുന്നള്ളിപ്പ് പാ‍‍ർഥസാരഥി ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് നിറപറ സ്വീകരിക്കും. പിന്നീട് നാദസ്വരം അകമ്പടിയോടെ ഗുരുവായൂ‍ർ ക്ഷേത്രത്തിലേക്ക് മടക്കം.

വ്രതം അനുഷ്ഠിക്കേണ്ട വിധം

ഗുരുവായൂർ ഏകാദശി നാളിൽ അനുഷ്ഠിക്കുന്ന വ്രതങ്ങളും അന്ന് നേരുന്ന വഴിപാടുകളും ഈ ലോകത്തിലും പരലോകത്തിലും ആത്മാവിനൊപ്പമുണ്ടായിരിക്കുമെന്നാണ് വിശ്വാസം. ഏകാദശിക്ക് മാത്രം വ്രതം നോൽക്കുന്നവരുമുണ്ട്. ഏകാദശിക്ക് തലേ ദിവസം ആരംഭിക്കുന്ന വ്രതം ഏകാദശി കഴിഞ്ഞിട്ടുള്ള ദിനമാണ് അവസാനിക്കുന്നത്. ആദ്യ ദിനത്തിൽ, ലളിത ജീവിതം നയിക്കണം. അന്നേ ദിവസം, നിലത്ത് കിടന്നുറങ്ങുകയും പാദരക്ഷകൾ ഇല്ലാതെ നടക്കുന്നതമാണ് ഉത്തമം. രണ്ടാം ദിനമായ ഏകാദശി ദിനത്തിൽ, പുലർച്ചെ ഉണർന്ന് വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തണം. നാല് പ്രദക്ഷിണമാണ് വെക്കേണ്ടത്. തുളസിമാലയോ തൃക്കൈ വെണ്ണയോ സമർപ്പിക്കാം. പാൽപ്പായസം, പുരുഷ സൂക്തം, വിഷ്ണു സൂക്തം, ഭാഗ്യസൂക്തം എന്നീ വഴിപാടുകൾ ഏകാദശി നാളിൽ നടത്തുന്നത് ഭക്തർക്ക് ഐശ്വര്യമേകും. ഇതിനോടൊപ്പം പ്രഭാത പൂജയ്ക്കും നാമജപത്തിനും പ്രാധാന്യം നൽകണം. ഇന്ന് വിഷ്ണു ഗായത്രി ജപിക്കുന്നതിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നീങ്ങി ജീവിതത്തിൽ സർവൈശ്വര്യം നിറയും എന്നാണ് ആചാര്യന്മാർ പറയുന്നത്. കുറഞ്ഞത് 9 തവണയെങ്കിലും വിഷ്ണുഗായത്രി ജപിക്കണം. ഈ ദിനം ഉപവാസമാണ് ഉത്തമം. അതിന് സാധിക്കാത്തവർ അരിയാഹാരം ഉപേക്ഷിച്ചുകൊണ്ട് പഴങ്ങളും ഗോതമ്പ് കൊണ്ടുള്ള ഭക്ഷണങ്ങളും കഴിക്കാം. മൂന്നാം നാളിലും സൂര്യോദയത്തിന് മുമ്പ് എഴുന്നേറ്റ് ക്ഷേത്ര ദർശനം നടത്തി നാമജപം നടത്തണം. ഈ ദിവസത്തിലും അരിയാഹാരം ഉപേക്ഷിക്കാം. കഴിയുമെങ്കിൽ അത്താഴം ഒഴിവാക്കി ഉവസിക്കുന്നത് ഉത്തമമെന്നാണ് ആചാര്യർ പറയുന്നത്.

ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35% സംവരണം: മുഖ്യമന്ത്രി നിതീഷ് കുമാർ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പ്രധാന നാരി ശക്തി മുന്നേറ്റത്തിന്റെ ഭാഗമായി ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലെയും 35 ശതമാനം തസ്തികകൾ ബീഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന്...

വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ...

വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർത്തു എന്ന് ഇരുവരും പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ട് എങ്കിൽ...

സ്കൂൾ ബസിൽ ട്രെയിനിടിച്ചു, നാല് കുട്ടികൾക്ക്‌ ദാരുണാന്ത്യം, നിരവധി കുട്ടികളുടെ പരിക്ക്

തമിഴ്‍നാട്ടിലെ കടലൂരിൽ സ്കൂൾ ബസ് ട്രെയിനിലിടിച്ച് നാല് കുട്ടികൾ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ കടലൂർ സർക്കാർ...

എംഎസ്‍സി കപ്പൽ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ

കേരള തീരത്ത് മെയ് 24 ന് മുങ്ങിയ ലൈബീരിയൻ പതാകയുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി എൽസ 3 ന്റെ സഹോദര കപ്പലായ എംഎസ്‌സി എല്‍സ അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മുങ്ങൽ...

സ്‌കൂളുകളിലെ സൂംബയെ വിമർശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പഠിപ്പിക്കുമെന്ന ഉത്തരവില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്ന് അധ്യാപകനും വിസ്ഡം മുജാഹിദ് നേതാവുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന...

കേരളത്തിൽ സ്വകാര്യ ബസ് സമരം തുടങ്ങി, അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ന് സൂചന പണിമുടക്കായി സമരം നടത്തുന്നത്. 23ാം തീയതി മുതൽ...

രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ തീരുവകൾ ഉപയോഗിക്കുന്നു; അമേരിക്കക്കെതിരെ ചൈന

അമേരിക്ക മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു മാർഗമായി തീരുവകൾ ഉപയോഗിക്കുന്നതിനെതിരെ ചൈന തിങ്കളാഴ്ച എതിർപ്പ് പ്രകടിപ്പിച്ചു. വികസ്വര രാജ്യങ്ങളുടെ ബ്രിക്സ് ഗ്രൂപ്പുമായി യോജിക്കുന്ന രാജ്യങ്ങൾക്ക് 10% അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ്...