സംസ്ഥാനത്ത് ഓരോ ദിവസവും വില വർദ്ധനവ് മാത്രം കേട്ട സ്വർണ്ണവില ഇന്ന് വീണ്ടും ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 90 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണം വാങ്ങാൻ 8,310 രൂപയാണ് നൽകേണ്ടത്. പവന് 720 രൂപയാണ് കുറഞ്ഞത്. 68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി സ്വർണ വിലയിലുണ്ടായ വർദ്ധനവിന് ഒരാശ്വാസമാണ് ഇന്നത്തെ വിപണി. ഒറ്റയടിക്ക് 1200 രൂപയുടെ ഇടിവാണ് വിപണിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയിലാകെ ഇന്നലെ നേരിട്ട തിരിച്ചടിയുടെ പ്രതിഫലനമാണ് സ്വർണവിലയിലെ ഇടിവെന്നാണ് വിലയിരുത്തൽ.
ഇന്ന് 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹9,066 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹8,310 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹6,799 രൂപയുമാണ്. സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ പുതുക്കി മുന്നേറിയ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണാനായത്. പവന് വലിയ കുതിച്ചു ചാട്ടമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നത്. ഇതോടെ സ്വർണവില വില സർവ്വകാല റെക്കോർഡിലേക്ക് കടക്കുകയായിരുന്നു.