സ്വർണവിലയിൽ ഇന്നും നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 10 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 6,695 രൂപയും പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞ് 53,560 രൂപയിലുമാണ് വിപണി വില എത്തിനിൽക്കുന്നത്.
ഈ മാസം ആദ്യ ആഴ്ചകളിൽ വലിയ ഇടിവും സ്വർണത്തിന് രേഖപ്പെടുത്തിയിരുന്നു. പിന്നീട് വളരെ പെട്ടെന്ന് തന്നെ സ്വർണം വിപണി പിടിച്ചെടുത്ത കാഴ്ചയാണ് കണ്ടത്. മാസം അവസാനത്തിലേയ്ക്ക് കടക്കുമ്പോഴും ചെറിയ തോതിലെങ്കിലും വില കുറയുന്നുണ്ട്.
ഇന്നത്തെ വെള്ളി വില ഗ്രാമിന് 92.90 രൂപയും കിലോഗ്രാമിന് 92,900 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.