സ്വര്‍ണ്ണവില നാല് ദിവസത്തിനിടെ 840 രൂപ കുറഞ്ഞു. ഇന്ന് ഗ്രാമിന് 60 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് വില 5390 രൂപയായി. ഒരു പവൻ സ്വർണ്ണത്തിന് വില 43,120 രൂപയായി. രണ്ടുമാസത്തെ ഏറ്റവും വലിയ പ്രതിദിന ഇടിവാണിത്. ഈ ആഴ്ചയില്‍ തിങ്കളാഴ്ച 43,960 രൂപയിലാണ് സ്വര്‍ണ്ണ വ്യാപാരം ആരംഭിച്ചത്. തൊട്ടടുത്ത ദിവസം 160 രൂപയും ബുധനാഴ്ച 200 രൂപയുമാണ് വിലയില്‍ കുറഞ്ഞത്.
പവന് 480 രൂപ കുറഞ്ഞതോടെ സ്വര്‍ണ്ണ വില 43,120 രൂപയിലേക്ക് എത്തി. മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരമാണിത്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 5,390 രൂപയിലാണ് കേരളത്തിലെ സ്വര്‍ണ്ണ വില. ജൂണ്‍ 29 നാണ് ഇതിന് മുന്‍പ് 43,120 രൂപയിലേക്ക് സ്വര്‍ണ്ണ വില എത്തിയത്. അന്ന് 43,080 രൂപയിലേക്ക് സ്വർണ്ണ വില എത്തിയിരുന്നു.
സംസ്ഥാനത്ത് സ്വർണ്ണവില റെക്കോർഡിട്ടത് മെയ് 5നായിരുന്നു. അന്ന് ഒരു ഗ്രാം സ്വർണ്ണത്തിന് വില 5720 രൂപയും ഒരു പവൻ സ്വർണ്ണത്തിന് വില 45760 രൂപയുമായിരുന്നു.