സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് വെള്ളിയാഴ്ച 320 രൂപ ഉയർന്ന് 44,080 രൂപയായിരുന്നു. അതേ വിലയിൽ തുടരുകയാണ് ഇന്നും. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ വിപണി വില 5510 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വിപണി വില 4568 രൂപയാണ്. അന്തരാഷ്ട്ര വിപണിയയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിയിലെ നിരക്കിലും പ്രതിഫലിക്കുന്നത്.