സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർദ്ധനവ്. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് ഇന്ന് കൂടിയിരിക്കുന്നത്. ഒരു ഗ്രാമിന് 5650 രൂപയും പവന് 45,200 രൂപയുമാണ് ഇന്നത്തെ വില. മെയ് ഒന്നിന് കേരളത്തിൽ സ്വർണ്ണവില കുറഞ്ഞിരുന്നു. ഏപ്രിൽ 30 ലെ വിലയിൽ നിന്ന് 120 രൂപ കുറഞ്ഞാണ് പവന് 44560 രൂപയായത്. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് ഇന്ന് വില കൂടിയത്.