സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണ്ണവില ഉയർന്നു. ഗ്രാമിന് 25 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വിപണി വില 6,060 ആയി. പവന് 200 രൂപ കൂടി 48,480 രൂപയിലെത്തി. നാല് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണ്ണവില ഉയരുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ തന്നെയാണ് സ്വർണ്ണവ്യാപാരം തുടരുന്നത്.
നേരത്തെ രണ്ട് ദിവസം നിരക്കിൽ മാറ്റമില്ലാതെ തുടർന്ന ശേഷം സ്വർണവില 40 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 6,073 രൂപയിലെത്തിയിരുന്നു. അതേസമയം ഒരു പവൻ സ്വർണത്തിന്റെ വിപണി വില 48,584 രൂപയിലാണ് വ്യാപാരം നടന്നത്. രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലെ വില വർധനയ്ക്ക് കാരണം. അമേരിക്ക നേരിടുന്ന എക്കാലത്തെയും വലിയ പണപ്പെരുപ്പമാണ് വിലവർധനവിന് മറ്റൊരു പ്രധാനകാരണമായി പറയുന്നത്.