സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്. പവന് 280 രൂപ കുറഞ്ഞത് 44,040 രൂപയായി. ഗ്രാമിന് 35 രൂപ താഴ്ന്ന് 5505ൽ എത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 30 രൂപ കുറഞ്ഞ് 4563 രൂപയാണ് വില. ജൂൺ ആറിനാണ് സംസ്ഥാനത്ത സ്വർണവില കുത്തനെ ഉയർന്നത്. പവന് 44560 രൂപയിൽ തുടങ്ങി, ജൂൺ മാസം രണ്ടാം തീയതിയിൽ 44,800 രൂപ എന്ന നിലയിൽ വർധിച്ചിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ജൂൺ 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,600 രൂപയും പവന് 44,800 രൂപയുമാണ്