സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ കുറവ് രേഖപ്പെടുത്തി. 168 രൂപയാണ് ഒറ്റയടിക്ക് പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 48,304 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില 6,038 രൂപയാണ്. 21 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. കഴിഞ്ഞ ആഴ്ച സ്വർണം റെക്കോഡുകൾ ഭേദിച്ച കുതിപ്പാണ് നടത്തിയത്. കഴിഞ്ഞ ശനിയാഴ്ച ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 48,600ൽ എത്തിയിരുന്നു. രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലെ വില വർധനയ്ക്ക് കാരണം. അമേരിക്ക നേരിടുന്ന എക്കാലത്തെയും വലിയ പണപ്പെരുപ്പമാണ് വിലവർധനവിന് മറ്റൊരു പ്രധാനകാരണം.