സ്വർണ്ണവില സർവ്വകാല റെക്കോഡിൽ, ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വർദ്ധിച്ചു

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കുതിയ്ക്കുന്നു. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വർദ്ധിച്ചത്. ഒരു ലക്ഷം കടന്ന വില ഇപ്പോൾ അതേ വേഗതയിൽ തന്നെ മുന്നേറുകയാണ്. ഇന്നലെ ഗ്രാമിന് 12,725 രൂപയായിരുന്ന സ്വർണ്ണവില ഇന്ന് 12,785 രൂപയിൽ എത്തി. ഇതോടെ പവൻ 1,01,800 രൂപയിൽ നിന്ന് 1,02,280 രൂപയിലും എത്തി. ഇന്നത്തെ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 13,948 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 12,785 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 10,461 രൂപയുമാണ്. കാരറ്റ് അടിസ്ഥാനപ്പെടുത്തിയാണ് സ്വർണ്ണത്തിന്റെ അളവും പരിശുദ്ധിയും കണക്കാക്കുന്നത്. കാരറ്റിന്റെ നിലവാരം കൂടുന്നതിന് അനുസരിച്ച് സ്വർണ്ണത്തിന്റെ പരിശുദ്ധി കൂടും. പ്രധാനമായും 24K, 22K, 18K നിലവാരങ്ങളിലാണ് സ്വർണം ഇന്ത്യയിൽ ലഭ്യമാകുന്നത്.

സ്വർണ്ണത്തിന്റെ മൂല്യം നാൾക്കുനാൾ ഉയരുകയാണ്. 2008 മുതൽ, കൃത്യമായി പറഞ്ഞാൽ ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള സാമ്പത്തികമാന്ദ്യത്തിന് ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വർണത്തിൽ ഗൗരവമായി പതിഞ്ഞത്. സ്വർണ്ണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസം ജനങ്ങൾക്കിടയിൽ ശക്തമാണ്. സ്വർണ്ണത്തിന്റെ മുൻകാല ചരിത്രം പരിശോധിച്ചാൽ ഇതു ശരിയാണെന്നും കാണാം. 2007 കാലഘട്ടത്തിൽ പവന് 10,000 രൂപയുണ്ടായിരുന്ന സ്വർണ്ണത്തിന് ഇന്ന് വില മൂന്നിരട്ടിയിലധികമാണ്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവിലയിലുണ്ടായ കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിൽ നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതും അമേരിക്കൻ ഡോളറിന്റെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളും വില കുറയാൻ കാരണമായി. വരും ദിവസങ്ങളിലും വിലയിൽ നേരിയ വ്യതിയാനങ്ങൾ ഉണ്ടാകാമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. വിവാഹ ആവശ്യങ്ങൾക്കായി സ്വർണം കാത്തിരുന്നവർക്ക് ഈ വിലക്കുറവ് വിപണിയിലേക്ക് തിരികെയെത്താൻ പ്രചോദനമാകും.

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണ്ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണ്ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണ്ണവിലയിൽ പ്രതിഫലിക്കും. ഇതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണ്ണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല.

രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും. നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.

രാജ്യാന്തര സംഘടനകളില്‍ നിന്ന് പിന്‍മാറാനൊരുങ്ങി അമേരിക്ക

വാഷിങ്ടണ്‍: ഐക്യരാഷ്‌ട്രസഭയുടെ ജനസംഖ്യ ഏജന്‍സി, രാജ്യാന്തര കാലാവസ്ഥ ചര്‍ച്ചകള്‍ക്കുള്ള ഐക്യരാഷ്‌ട്രസഭ കരാര്‍ തുടങ്ങിയവയില്‍ നിന്നടക്കം 66 രാജ്യാന്തര സംഘടനകളില്‍ നിന്ന് പിന്‍മാറാനൊരുങ്ങി അമേരിക്ക ട്രംപ് ഭരണകൂടം. ആഗോള സഹകരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ഈ...

വിവാദം അവസാനിച്ചു, വി കെ പ്രശാന്ത് എംഎല്‍എ ശാസ്തമംഗലത്തെ ഓഫീസ് ഒഴിയുന്നു

തിരുവനന്തപുരം: വിവാദമായ ശാസ്തമംഗലത്തെ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് വി കെ പ്രശാന്ത് എംഎല്‍എ ഒഴിയുന്നു. ശാസ്തമംഗലത്ത് നിന്നും ഒരു കിലോമീറ്റർ അകലെ മരുതംകുഴിയിലേക്ക് ഓഫിസ് മാറാനാണ് തീരുമാനം. വട്ടിയൂർക്കാവ് യൂത്ത്...

അബുദാബിയിലെ ബട്ടർഫ്ലൈ ഗാർഡൻ ജനുവരി 9 ന് തുറക്കും

അബുദാബിയിലെ അൽ ഖാനയിൽ ഏറ്റവും പുതിയ ആകർഷണമായ ബട്ടർഫ്ലൈ ഗാർഡൻസ് 2026 ജനുവരി 9 ന് പൊതുജനങ്ങൾക്കായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. പതിനായിരത്തിലേറെ ചിത്രശലഭങ്ങളുടെ ആവാസ കേന്ദ്രത്തിൽ അവയ്ക്ക് അനുയോജ്യമായ വിധത്തിലാണ് താപനില...

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് 21 വരെ നീട്ടി, പരാതിക്കാരിയെ കക്ഷി ചേർത്തു

പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി ഈ മാസം 21 വരെ നീട്ടി. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പരാതിക്കാരിയെ കക്ഷി ചേർത്ത കോടതി, മറുപടി...

ഡൽഹിയിലെ ഇലാഹി മസ്ജിദ് പരിസരത്തെ ഒഴിപ്പിക്കലിനിടെ സംഘർഷം; പോലീസിന് നേരെ കല്ലേറ്

ഡൽഹിയിലെ തുർക്ക്മാൻ ഗേറ്റിലുള്ള ഫൈസ് ഇലാഹി പള്ളിക്ക് സമീപം നടന്ന കയ്യേറ്റം ഒഴിപ്പിക്കൽ നടപടി സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിഞ്ഞതിനെത്തുടർന്ന് കണ്ണീർവാതകം പ്രയോഗിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ പോലീസ്...

ശബരിമല സ്വർണ്ണക്കൊള്ള; പത്മകുമാറിൻറ ജാമ്യാപേക്ഷ വീണ്ടും തള്ളി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ. പത്മകുമാറിന്റെ ജാമ്യപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി. ദ്വാരപാലക ശില്പങ്ങളുടെ കേസിലാണ് വിധി പറഞ്ഞത്. സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും...

തമിഴ്‌നാട്ടില്‍ പിഎംകെ ഇനി എന്‍ഡിഎയില്‍

ഈ വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വന്‍ രാഷ്ട്രീയ നീക്കവുമായി എന്‍ഡിഎ പട്ടാളി മക്കള്‍ പാര്‍ട്ടി (പിഎംകെ) എന്‍ഡിഎ മുന്നണിയില്‍ ചേരുമെന്ന് മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് സ്ഥിരീകരിച്ചിരിക്കുന്നത്.നിലവില്‍...

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി

ഫിലിപ്പീൻസിന്റെ കിഴക്കൻ ഭാഗങ്ങളിൽ ബുധനാഴ്ച അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (USGS) അറിയിച്ചു. ബകുലിൻ നഗരത്തിൽ നിന്ന് ഏകദേശം 68...