ക്രിസ്മസ് ദിനത്തിൽ കടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കാണാതായ രണ്ടുപേരുടെ കൂടി മൃതദേഹം കണ്ടെടുത്തു. കണിയാപുരം ചിറ്റാറ്റുമുക്ക് ചിറയ്ക്കൽ ഷൈൻ നിവാസിലെ ശ്രേയസ് (17), കണിയാപുരം മുസ്താൻ മുക്ക് വെട്ടാട്ടുവിളവീട്ടിൽ സാജിദ് (19) എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്. പെരുമാതുറ, പുതുക്കുറിച്ച് എന്നീ സ്ഥലങ്ങളിൽനിന്ന്‌ ഇന്ന്‌ പുലർച്ചയോടെയാണ് മൃതദേഹങ്ങൾ കിട്ടിയത്.

ക്രിസ്മസ് ആഘോഷങ്ങൾക്കായി കടലിൽ എത്തിയതായിരുന്നു ഇവർ. കടലിൽ ഇറങ്ങിയയുടൻ തിരയിൽപെട്ട് പോകുകയായിരുന്നു. സംഭവം നടന്നതുമുതൽ പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിതുടങ്ങിയിരുന്നു. പോലീസ് അറിയിച്ചതനുസരിച്ച് ബന്ധുക്കൾ സ്ഥലത്തെത്തി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹങ്ങൾ ചിറയിൻകീഴ് ആശുപത്രിയിലേക്ക് മാറ്റി.

കാണാതായവരിൽ ഒരാളുടെ മൃതദേഹം ഇന്നലെ കിട്ടിയിരുന്നു. അഞ്ചുതെങ്ങ് മാമ്പള്ളി ഓലുവിളാകത്ത് സാജൻ ആന്റണി (35) യുടെ മൃതദേഹമാണ് കണ്ടെടുത്തത്. കടലിൽ കുളിക്കാനിറങ്ങിയ സാജനെ പിന്നീട് കാണാതാകുകയായിരുന്നു. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

വിജയ് ചിത്രം ‘ജനനായകൻ’ റിലീസ് മാറ്റിവെച്ചു

നടൻ വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘ജനനായകൻ’ റിലീസ് ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ റിലീസ് മാറ്റിവെച്ചു. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നത് തടഞ്ഞ സെൻട്രൽ ബോർഡ്...

ഡൽഹി ജമാ മസ്ജിദ് പരിസരത്ത് സർവേ നടത്താൻ ഉത്തരവിട്ട് ഹൈക്കോടതി

ഡൽഹി തുർക്ക്മാൻ ഗേറ്റിലെ സയിദ് ഇലാഹി മസ്ജിദിന്‍റെ പരിസരം ഒഴിപ്പിച്ചതിന് തൊട്ടുപിന്നാലെ, പ്രശസ്തമായ ഡൽഹി ജമാ മസ്ജിദ് പരിസരത്തും സർവേ നടത്താൻ ഉത്തരവിട്ട് ഹൈക്കോടതി. സർവേ നടത്തിയ ശേഷം അനധികൃത കൈയേറ്റങ്ങൾ പൊളിച്ചുനീക്കണം...

ഇന്ത്യയ്ക്ക് മേൽ 500 ശതമാനം തീരുവ ലക്ഷ്യമിട്ട് അമേരിക്ക, പുതിയ ഉപരോധ ബില്ലിന് അനുമതി നൽകി ട്രംപ്

റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ള പുതിയ ഉപരോധ ബില്ലിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുമതി നൽകി. മാസങ്ങളായി സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ നേതൃത്വത്തിൽ തയ്യാറാക്കിക്കൊണ്ടിരുന്ന ഉഭയകക്ഷി ഉപരോധ...

കപ്പല്‍ മുങ്ങിയ സംഭവം; ഹൈക്കോടതിയിൽ 1227 കോടി കെട്ടിവച്ചു, എംഎസ്‌സി അക്വിറ്റേറ്റ-2 കപ്പല്‍ വിട്ടയച്ചു

കൊച്ചി: ആലപ്പുഴ തോട്ടപ്പള്ളി തീരത്ത് കപ്പല്‍ മുങ്ങിയ സംഭവത്തില്‍ മെഡിറ്ററേനിയൻ കമ്പനി ബാങ്ക് ഗ്യാരണ്ടി കെട്ടിവച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം 1227.62 കോടിയുടെ ബാങ്ക് ഗാരണ്ടിയാണ് കപ്പല്‍ കമ്പനി ഹൈക്കോടതിയിൽ കെട്ടിവച്ചത്. കപ്പല്‍...

ഇ ഡി റെയ്ഡ്; രേഖകൾ ചോർത്താനെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

കൊൽക്കത്തയിലെ രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക് ഓഫീസിലും സ്ഥാപന മേധാവി പ്രതീക് ജയിനിന്റെ വസതിയിലും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. വ്യാഴാഴ്ചയാണ് കൊൽക്കത്തയിലെ ഐ-പാക് ഓഫീസിലും പ്രതീക് ജയിനിന്റെ വീട്ടിലും കേന്ദ്ര...

രാജ്യാന്തര സംഘടനകളില്‍ നിന്ന് പിന്‍മാറാനൊരുങ്ങി അമേരിക്ക

വാഷിങ്ടണ്‍: ഐക്യരാഷ്‌ട്രസഭയുടെ ജനസംഖ്യ ഏജന്‍സി, രാജ്യാന്തര കാലാവസ്ഥ ചര്‍ച്ചകള്‍ക്കുള്ള ഐക്യരാഷ്‌ട്രസഭ കരാര്‍ തുടങ്ങിയവയില്‍ നിന്നടക്കം 66 രാജ്യാന്തര സംഘടനകളില്‍ നിന്ന് പിന്‍മാറാനൊരുങ്ങി അമേരിക്ക ട്രംപ് ഭരണകൂടം. ആഗോള സഹകരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ഈ...

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

മുംബൈ: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ (മാധവ് ധനജ്ഞയ ഗാഡ്ഗിൽ) അന്തരിച്ചു.‌ 83 വയസായിരുന്നു. പുനൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മകൻ സിദ്ധാർഥ ഗാഡ്ഗിൽ ആണ് വിയോഗവാർത്ത അറിയിച്ചത്. ഇന്ത്യയിലെ പരിസ്ഥിതി പഠനങ്ങൾക്ക്...

സിപിഎം സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ

സിപിഎം സഹയാത്രികനും പ്രമുഖ നേതാവുമായ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. ബിജെപി ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ റെജി ലൂക്കാസിനെ ഷാളണിയിച്ച് പാർ‌ട്ടിയിലേക്ക് സ്വീകരിച്ചു. കേരളത്തിൽ രാഷ്ട്രീയ യുദ്ധത്തിനല്ല ഇനി അവസരമെന്നും...