കേരള മുന്‍ ഫുട്ബോളര്‍ ടി കെ ചാത്തുണ്ണി അന്തരിച്ചു

കേരള മുന്‍ ഫുട്ബോൾ താരവും പരിശീലകനുമായ ടി കെ ചാത്തുണ്ണി അന്തരിച്ചു. ഇന്ന് രാവിലെ 7.45നായിരുന്നു അന്ത്യം. കറുകുറ്റി അഡ്ലക്സ് അപ്പോളോ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ക്യാൻസർ ബാധിതനായി അദേഹം ചികിത്സയിലായിരുന്നു. ഇന്നലെ രോഗം മൂർച്ചിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. ഇന്ന് രാവിലെയാണ് ടി കെ ചാത്തുണ്ണിയുടെ മരണം സംഭവിച്ചത്. ഇന്ന് 12 മുതൽ 1 മണി വരെ ചാലക്കുടി നഗരസഭയിൽ അദേഹത്തിന്‍റെ പൊതുദർശനം നടക്കും. തുടർന്ന് മൃതദേഹം ചാലക്കുടിയിലെ വീട്ടിലെത്തിക്കും. ടി കെ ചാത്തുണ്ണിയുടെ സംസ്‌കാരം നാളെ 10ന് വടൂക്കര ശ്മശാനത്തിൽ നടക്കും.

രാജ്യത്ത് നാലു പതിറ്റാണ്ട് കാലം ഫുട്ബോൾ കളിക്കാരനായും പരിശീലകനായും തിളങ്ങിയ മലയാളി ഫുട്ബോളറാണ് ടി.കെ. ചാത്തുണ്ണി. സന്തോഷ് ട്രോഫിയില്‍ കേരളത്തിനായും ഗോവയ്ക്കായി കളിച്ചിട്ടുണ്ട്. മോഹന്‍ ബഗാന്‍, എഫ്‌.സി. കൊച്ചിന്‍ അടക്കം നിരവധി ടീമുകളെ പരിശീലിപ്പിച്ചിരുന്നു.

ഹൈസ്കൂള്‍ ക്ലാസില്‍ പഠിക്കുമ്പോള്‍ വീട്ടിലറിയാതെ ടീമില്‍ ചേരാന്‍ പോയി പിൽക്കാലത്ത് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും മികച്ച കളിക്കാരനായി പേരും പെരുമയും നേടിയ താരമാണ് ടി കെ ചാത്തുണ്ണി. രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്ലബുകളുടെ പരിശീലകനായിരുന്നു അദേഹം. സന്തോഷ് ട്രോഫിയില്‍ കേരളത്തിനും ഗോവയ്ക്കുമായി കളിച്ചു. കളിക്കാരനായി ഒന്നര പതിറ്റാണ്ട് നീണ്ട കരിയര്‍ അദേഹത്തിനുണ്ടായിരുന്നു. വിരമിച്ച ശേഷം രാജ്യത്തെ ഏറ്റവും പ്രമുഖ പരിശീലകരില്‍ ഒരാളായി പേരെടുത്തു. എഫ്‌സി കൊച്ചിന്‍, ഡെംപോ എസ്‌സി, സാല്‍ഗോക്കര്‍ എഫ്‌സി, മോഹന്‍ ബഗാന്‍ എഫ്‌സി, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ചിരാഗ് യുണൈറ്റഡ് ക്ലബ്, ജോസ്‌കോ എഫ്‌സി തുടങ്ങിയ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. കേരള പൊലീസ് ഫുട്ബോള്‍ ടീമിനെയും പരിശീലിപ്പിച്ചു.

‘ഫുട്ബോൾ മൈ സോൾ’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. കളിക്കാരനെന്ന നിലയിൽ തനിക്ക് നേടിയെടുക്കാൻ കഴിയാതെ പോയ നേട്ടങ്ങളെ തേടിപ്പിടിക്കാൻ വേണ്ടി നടത്തിയ പോരാട്ടമായിരുന്നു ചാത്തുണ്ണിയുടെ പരിശീലന ജീവിതം.

നഷ്ടമായത് തന്റെ ഗോഡ്ഫാദറിനെ ആണെന്നും വിജയനെ വിജയനാക്കിയ പരിശീലകനെന്നും വിടവാങ്ങിയതെന്നും ഐ.എം വിജയൻ പ്രതികരിച്ചു. ടി.കെ. ചാത്തുണ്ണി സാറിന് കീഴിൽ കളിക്കാനായത് വലിയ ഭാഗ്യമായി കാണുന്നുവെന്നും ഐ.എം വിജയൻ വ്യക്തമാക്കി. ചാത്തുണ്ണി സാറിന് കീഴിൽ കളിച്ച നാളുകൾ ഒരിക്കലും മറക്കാനാകില്ലെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ജോപോൾ അഞ്ചേരിയും പ്രതികരിച്ചു.

ഇന്ത്യൻ ഫുട്ബോളിന്റെ നഷ്ടമാണ് ചാത്തുണ്ണി മാഷിന്റെ വിയോഗമെന്ന് മുൻ ഇന്ത്യൻ ഫുട്ബോളർ യു. ഷറഫലി പറഞ്ഞു. ചാത്തുണ്ണി മാഷിന് കീഴിൽ കേരള പൊലീസ് ഫുട്ബോൾ ടീമിൽ പ്രകടമായ മാറ്റമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ കായിക രംഗത്തെ സമസ്ത സംഭാവനയ്ക്കുള്ള ജി.വി. രാജ അവാർഡ് നൽകിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭവന, വാഹന വായ്പകൾക്ക് ഇനി പലിശ നിരക്ക് കുറയും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് കുറച്ചു

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രധാന വായ്പാ നിരക്ക് അഥവാ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു. റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് കുറച്ചത്. റിപ്പോ നിരക്കിലെ...

ചെണ്ടമേളം ആസ്വദിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ; ചിത്രം സമൂഹമാധ്യമത്തിൽ പങ്കിട്ടു

ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അഅൽ മക്തൂം ദ്വിദിന സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണ പ്രകാരം എത്തിയ ദുബായ് കിരീടാവകാശിക്ക്...

മാസപ്പടിക്കേസിൽ വീണാ വിജയനെതിരെ ഇഡി കേസെടുക്കുമെന്ന് സൂചന

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരെ ഇഡി കേസെടുക്കുമെന്ന് റിപ്പോര്‍ട്ട്. എസ്എഫ്‌ഐഒയോട് ഇഡി രേഖകള്‍ ആവശ്യപ്പെട്ടെന്നാണ് വിവരം. കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഇഡിയുടെ നിരീക്ഷണം. ഇഡി കേസ്...

ഉത്തരേന്ത്യയിൽ താപനില ഉയരുന്നു, രാജസ്ഥാനിൽ 46.4°C താപനില, ഉഷ്ണതരംഗ മുന്നറിയിപ്പ്

ഉത്തരേന്ത്യയിൽ താപനില ഉയരുന്നു. രാജസ്ഥാനിലെ ബാർമറാണ് രാജ്യത്തെ ഏറ്റവും ചൂടേറിയ സ്ഥലം, പരമാവധി താപനില 46.4 ഡിഗ്രി സെൽഷ്യസ്. മധ്യ, പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ ചില ഭാഗങ്ങളിലെ നിരവധി സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം വീശിയടിച്ചു.ഡൽഹിയിൽ...

ഇന്ത്യയും ഇസ്രായേലും നിർണായക കാർഷിക കരാറിൽ ഒപ്പുവച്ചു

ഉഭയകക്ഷി കാർഷിക സഹകരണവും ഭക്ഷ്യസുരക്ഷയും വർദ്ധിപ്പിക്കുന്നതിനും കാർഷിക രീതികൾ ആധുനികവൽക്കരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്ര കാർഷിക കരാറിൽ ഇന്ത്യയും ഇസ്രായേലും ചൊവ്വാഴ്ച ഒപ്പുവച്ചു. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഇസ്രായേൽ കൃഷി,...

ഇന്ന് മുതൽ ചൈനീസ് ഇറക്കുമതികള്‍ക്ക് അമേരിക്ക ഔദ്യോഗികമായി 104 ശതമാനം തീരുവ ചുമത്തി

മാർച്ചിൽ ഏർപ്പെടുത്തിയ 20 ശതമാനം ലെവിയും കഴിഞ്ഞയാഴ്ച 34 ശതമാനം വർധനവും ചൈനീസ് ഇറക്കുമതിയുടെ മൊത്തം തീരുവ 104 ശതമാനമാക്കി അമേരിക്ക. യുഎസ് ഇറക്കുമതികൾക്കുള്ള പരസ്പര താരിഫുകൾ ഒരു ദിവസത്തിനുള്ളിൽ പിൻവലിച്ചില്ലെങ്കിൽ, ഇതിനകം...

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ തഹാവൂർ റാണയെ യുഎസ് നാടുകടത്തി, ഇന്ത്യയിലേക്ക് എത്തിക്കും

26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ തഹാവൂർ റാണയെ യുഎസ് നാടുകടത്തി. തഹാവൂർ റാണയെ ഉടൻ ഇന്ത്യയിലെത്തിക്കും എന്ന് സൂചന. റാണയെ കൈമാറാൻ അമേരിക്ക സമ്മതിച്ചതിന് പിന്നാലെയാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്.ഡൽഹിയിലെയും മുംബൈയിലെയും രണ്ട് ജയിലുകളിൽ...

ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്ത്യയിലെത്തി

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്ത്യയിലെത്തി. പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ ഷെയ്ഖ് ഹംദാന് ഊഷ്മള സ്വീകരണം...