തീരം തൊട്ട് ചരിത്രമെഴുതി, ആദ്യ കപ്പൽ വിഴിഞ്ഞത്തെത്തി

രാജ്യത്തെ ആദ്യ സെമി ഓട്ടോമേറ്റഡ് കണ്ടെയ്‌നർ തുറമുഖമായ വിഴിഞ്ഞത്ത് ആദ്യ കപ്പൽ തീരമണഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഇന്ന് ആദ്യ മദർഷിപ്പ് എത്തി. മെഴ്‌സ്‌കിൽ നിന്നുള്ള ആദ്യത്തെ കണ്ടെയ്‌നർ കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി വരവേറ്റു. SFL കോർപ്പറേഷൻ ലിമിറ്റഡിൻ്റെ ഉടമസ്ഥതയിലുള്ളതും ഡെന്മാർക്കിലെ Maersk- (AP Moller Group) ചാർട്ടേഡ് ചെയ്തത ആദ്യത്തെ കണ്ടെയ്‌നർ കപ്പൽ ‘സാൻ ഫെർണാണ്ടോ’ രാവിലെ 7 മണിയോടെ തുറമുഖത്തിന്റെ ഔട്ടർ ഏരിയയിൽ എത്തി, പിന്നീട് 9:50 ഓടെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. 800 മീറ്റർ കണ്ടെയ്‌നർ ബെർത്തിൽ ട്രയൽ റണ്ണിന്റെ ഭാഗമായാണ് ആദ്യ കപ്പൽ എത്തിയത്. 8000-9000 ടിഇയു (ഇരുപത് അടിക്ക് തുല്യമായ യൂണിറ്റ്) ശേഷിയുള്ള ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നുള്ള എംവി സാൻ ഫെർണാണ്ടോ എന്ന കപ്പൽ ഏകദേശം 2000 കണ്ടെയ്നറുകൾ ഇറക്കുകയും 400 കണ്ടെയ്നറുകൾ വീണ്ടും ക്രമീകരിക്കുകയും ചെയ്യും.

എസ്പിവി അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (എവിപിപിഎൽ) രൂപീകരിച്ചതിന് ശേഷം, പിപിപി മോഡിലൂടെ കേരള സർക്കാർ അദാനി ഗ്രൂപ്പുമായി ചേർന്ന് നടപ്പിലാക്കിയ 7500 കോടി രൂപയുടെ പദ്ധതിയാണിത്. എവിപിപിഎൽ 2015 ഓഗസ്റ്റ് 17 ന് കേരള തുറമുഖ വകുപ്പുമായി ഒരു കൺസഷൻ കരാറിൽ ഏർപ്പെടുകയും, 2015 ഡിസംബർ 5 ന് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. മൊത്തം പദ്ധതിച്ചെലവിൽ ഏകദേശം 4500 കോടി രൂപ അദാനി ഗ്രൂപ്പ് ഇതുവരെ നിക്ഷേപിച്ചിട്ടുണ്ട്. 2028-നുള്ളിൽ പൂർത്തീകരിക്കാൻ ഫേസ് II, III പദ്ധതികളിലായി 9500 കോടി രൂപയുടെ നിക്ഷേപം കമ്പനി നീക്കിവച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഈ തുറമുഖം യാഥാർഥ്യമാകുന്നതോടെ രാജ്യത്തെ കണ്ടെയ്‌നർ ബിസിനസിന്റെ കേന്ദ്രമായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായം, വാണിജ്യം, ഗതാഗതം, ടൂറിസം എന്നീ മേഖലകളിലെ വൻ വികസനത്തിനും അതുവഴി സംസ്ഥാനത്തിൻ്റെ മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയ്ക്കും വിഴിഞ്ഞം തുറമുഖം ഒരു മുതൽക്കൂട്ടാകും. ഇത് യാഥാർത്ഥ്യമാക്കാൻ സർക്കാരും ജനങ്ങളും ഒന്നിക്കുന്ന സ്വപ്നമാണ്,” അദ്ദേഹം പങ്കുവെച്ചു.

തുറമുഖത്തിൻ്റെ ഭാഗമായി 5000-ത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിൻ്റെ കരാർ ഒപ്പിട്ടത് 2015 ഓഗസ്റ്റ് 17-നായിരുന്നു. അതേ വർഷം ഡിസംബറിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 8867 കോടി രൂപയാണ് വിഴിഞ്ഞം തുറമുഖത്തിന് ആകെയുള്ള നിക്ഷേപം. ഇതിൽ 5595 കോടി സംസ്ഥാന സർക്കാരും 818 കോടി കേന്ദ്ര സർക്കാരും ബാക്കി അദാനി ഗ്രൂപ്പുമാണ് വഹിക്കുന്നത്.

രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്മെൻ്റ് തുറമുഖമായി വിഴിഞ്ഞം മാറി. ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ എംഎസ്സിയുടെ ഏറ്റവും വലിയ കപ്പലാണ് വിഴിഞ്ഞത്ത് ഇന്നെത്തുന്നത്. ലോകത്തിലെ ഏത് തുറമുഖത്തേയും വെല്ലുവിളിക്കാൻ ശേഷിയുള്ള തുറമുഖത്തിന് 20 മീറ്റർ ആഴമാണുള്ളത്. ഏത് പടുകൂറ്റൻ കപ്പലിലും ഇവിടേയ്ക്കെത്തി നങ്കൂരമിടാൻ സാധിക്കും.

രാത്രിയിലും പാക് പ്രകോപനം; ഐപിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു

ഐ പിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു. ധരംശാല സ്റ്റേഡിയത്തിൽ നിന്ന് കളിക്കാരെ മാറ്റി. കാണികളെയും അതിവേഗം ഒഴിപ്പിക്കുന്നു. ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രണ്ടിലധികം ഫ്ലഡ്‌ലൈറ്റ് ടവറുകൾ പ്രവർത്തിക്കുന്നത്...

നാല് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇന്ത്യ, രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയുടെ പിടിയിൽ

2 പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ജയ്സാൽമീർ, അഖ്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായതെന്നാണ് വിവരം. അഖ്നൂർ ജമ്മു മേഖലയിലാണ്. ഈ രണ്ട് മേഖലകളിലും പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഇവിടങ്ങളിൽ അക്രമണം...

പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്‌ഫോടനം, ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആക്രമണം ശക്തമാകുന്നതിനിടെ ഇസ്ലാമാബാദിലുള്ള പാക് പ്രധാനമന്ത്രിയുടെ വസതിക്ക് 20 കിലോമീറ്റർ അകലെ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും സൂചനയുണ്ട്. ഇസ്ലാമാബാദിനെ...

സർക്കാർ ഉത്തരവ്: ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് എക്സ്

ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ബ്ലോക്ക് ചെയ്യാൻ തുടങ്ങി. ഇന്ത്യ ഗവൺമെൻ്റിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ, നിബന്ധനകൾ പാലിക്കാത്ത പക്ഷം കമ്പനിയുടെ പ്രാദേശിക ജീവനക്കാർക്ക് ഗണ്യമായ പിഴയും ജയിൽ...

പാക് മിസൈൽ ആക്രമണം; അതീവ ജാഗ്രതയിൽ രാജ്യം

വ്യാഴാഴ്ച രാത്രി ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു. ഇന്ന് വൈകുന്നേരം ശത്രുത വർദ്ധിച്ചതോടെ, ജമ്മു, പഞ്ചാബിലെ പത്താൻകോട്ട്, രാജസ്ഥാനിലെ ജയ്സാൽമർ എന്നിവിടങ്ങളിൽ...

പാകിസ്ഥാൻ്റെ എഫ് -16 വിമാനം തകർത്ത് ഇന്ത്യൻ വ്യോമ പ്രതിരോധം

ജമ്മുവിലെയും പഞ്ചാബിലെയും ഒന്നിലധികം സ്ഥലങ്ങളിൽ ഇസ്ലാമാബാദ് ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാന്റെ എഫ്-16 വിമാനം വെടിവച്ചു വീഴ്ത്തി. അതേസമയം, ജമ്മു കശ്മീരിലെ ഉദംപൂരിലും രാജസ്ഥാനിലെ ജയ്സാൽമറിലും ഡ്രോൺ...

യുഎസ് കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് പുതിയ മാർപ്പാപ്പ

വ്യാഴാഴ്ച സിസ്റ്റൈൻ ചാപ്പലിൽ നിന്ന് വെളുത്ത പുക ഉയർന്നു, സെന്റ് പീറ്റേഴ്‌സിന്റെ മണികൾ മുഴങ്ങി, ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി ഒരു പുതിയ പോപ്പിനെ കർദ്ദിനാൾമാർ തിരഞ്ഞെടുത്തുവെന്നും റോമൻ കത്തോലിക്കാ സഭയുടെ ചുമതല ഏറ്റെടുക്കുമെന്നും...