കടബാധ്യതമൂലം കുടുംബം ആത്മഹത്യ ചെയ്ത സംഭവം: അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

തിരുവനന്തപുരം കഠിനംകുളത്ത് വട്ടിപ്പലിശക്കുരുക്കിൽ പെട്ട പ്രവാസിയും കുടുംബവും കിടപ്പുമുറിയിൽ തീക്കൊളുത്തി മരിച്ച സംഭവത്തിൽ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരു കുടുംബത്തിലെ മൂന്നുപേരെ ആണ് പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. രമേശൻ (48), ഭാര്യ സുലജ കുമാരി (46), മകൾ രേഷ്മ(23) എന്നിവരാണ് മരിച്ചത്. കിടപ്പുമുറിയിൽ തീകൊളുത്തി മരിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. വിദേശത്ത് ഡ്രൈവർ ആയിരുന്ന രമേശൻ ഇന്നലെയാണ് നാട്ടിലെത്തിയത്. ഇതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്.

വർഷങ്ങളായുള്ള കടബാധ്യതയാണ് ഇവ‍ർക്കുണ്ടായിരുന്നത്. ഒന്നു തീർക്കാൻ മറ്റൊന്നെന്ന നിലയിൽ പലിശക്കുരുക്കിലകപ്പെട്ട് നിൽക്കക്കള്ളി ഇല്ലാതായതോടെയാണ് രമേശനും കുടുംബവും ആത്മഹത്യയിലേക്ക് നീങ്ങിയത്. സംഭവം നടക്കുമ്പോൾ സുലജകുമാരിയുടെ അച്ഛനും അമ്മയും മറ്റൊരു മുറിയിലുണ്ടായിരുന്നു. രാത്രി പതിനൊന്നരയോടെയാണ് ഇവരുടെ കിടപ്പുമുറിയിൽ നിന്നും തീയും പുകയും കാണുന്നത്. ബഹളം കേട്ട് ഇവർ ഓടി എത്തിയപ്പോഴേക്കും മൂന്നുപേരും പൊള്ളലേറ്റ് മരിച്ചു . രേഷ്മയെ കൂടാതെ ഒരു മകൻ കൂടി ഇവർക്കുണ്ട്. മകൻ സംഭവം നടക്കുമ്പോൾ വീട്ടിൽ ഇല്ലായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യത ഇവർക്കുള്ളതായി പോലീസ് പറയുന്നു. വീടുൾപ്പെടെയുള്ളവ ജപ്തി നടപടികൾ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ഇതിന്റെ മനോവിഷമം ആയിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. കടം കൊടുക്കാനുള്ളവരുടെ പേരും തുകയും ആത്മഹത്യാ കുറിപ്പിലുണ്ട്. വിദേശത്ത് ഡ്രൈവറായിരുന്നു രമേശൻ. കടബാധ്യത തീർക്കാൻ വീടും പുരയിടവും വിൽക്കാൻ ശ്രമിച്ചെങ്കിലും കേസിൽപ്പെട്ടതിനാൽ അതിനും കഴിഞ്ഞില്ല. വായ്പക്ക് ശ്രമിച്ചാണ് രമേശൻ നാട്ടിലെത്തിയത്. മകൾ രേഷ്മ ബിരുദ വിദ്യാർഥിനിയാണ്.

ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35% സംവരണം: മുഖ്യമന്ത്രി നിതീഷ് കുമാർ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പ്രധാന നാരി ശക്തി മുന്നേറ്റത്തിന്റെ ഭാഗമായി ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലെയും 35 ശതമാനം തസ്തികകൾ ബീഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന്...

വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ...

വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർത്തു എന്ന് ഇരുവരും പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ട് എങ്കിൽ...

സ്കൂൾ ബസിൽ ട്രെയിനിടിച്ചു, നാല് കുട്ടികൾക്ക്‌ ദാരുണാന്ത്യം, നിരവധി കുട്ടികളുടെ പരിക്ക്

തമിഴ്‍നാട്ടിലെ കടലൂരിൽ സ്കൂൾ ബസ് ട്രെയിനിലിടിച്ച് നാല് കുട്ടികൾ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ കടലൂർ സർക്കാർ...

എംഎസ്‍സി കപ്പൽ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ

കേരള തീരത്ത് മെയ് 24 ന് മുങ്ങിയ ലൈബീരിയൻ പതാകയുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി എൽസ 3 ന്റെ സഹോദര കപ്പലായ എംഎസ്‌സി എല്‍സ അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മുങ്ങൽ...

സ്‌കൂളുകളിലെ സൂംബയെ വിമർശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പഠിപ്പിക്കുമെന്ന ഉത്തരവില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്ന് അധ്യാപകനും വിസ്ഡം മുജാഹിദ് നേതാവുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന...

കേരളത്തിൽ സ്വകാര്യ ബസ് സമരം തുടങ്ങി, അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ന് സൂചന പണിമുടക്കായി സമരം നടത്തുന്നത്. 23ാം തീയതി മുതൽ...

രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ തീരുവകൾ ഉപയോഗിക്കുന്നു; അമേരിക്കക്കെതിരെ ചൈന

അമേരിക്ക മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു മാർഗമായി തീരുവകൾ ഉപയോഗിക്കുന്നതിനെതിരെ ചൈന തിങ്കളാഴ്ച എതിർപ്പ് പ്രകടിപ്പിച്ചു. വികസ്വര രാജ്യങ്ങളുടെ ബ്രിക്സ് ഗ്രൂപ്പുമായി യോജിക്കുന്ന രാജ്യങ്ങൾക്ക് 10% അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ്...