മൃഗശാലയിൽനിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പിടികൂടി. നഗരത്തിലെ വഴുതക്കാടുള്ള ജര്‍മന്‍ സംസ്‌കാര കേന്ദ്രത്തിന്റെ ശുചിമുറിയില്‍ നിന്നാണ് കുരങ്ങിനെ മൃഗശാല ജീവനക്കാര്‍ പിടികൂടിയത്. രണ്ടാഴ്ചയായി കുരങ്ങിനെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു.
കഴിഞ്ഞ മാസമാണ് തിരുപ്പതി മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങിനെ തിരുവനന്തപുരത്ത് എത്തിച്ചത്. മൃഗശാലയിൽ പുതുതായി എത്തിച്ച രണ്ട് ഹനുമാൻ കുരങ്ങുകളില്‍ ഒന്ന് ജൂണ്‍ 13 നാണ് പുറത്തു ചാടിയത്. പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദർശകർക്ക് കാണാനായി തുറന്ന് വിടുന്ന ചടങ്ങ് മറ്റന്നാൾ നടക്കാനിരിക്കെയാണ് കുരങ്ങ് ചാടിപ്പോയത്.കുറച്ചു ദിവസം മുൻപു വരെ പാളയം പബ്ലിക് ലൈബ്രറി പരിസരത്തെ മരത്തിലായിരുന്ന കുരങ്ങിനെ ശക്മായ മഴയെ തുടർന്നാണ് വീണ്ടും കാണാതായത്.