സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ എൽഡിഎഫ് കൺവീനറായ ഇ പി ജയരാജൻ പങ്കെടുക്കുന്നില്ല. ജാഥസ്വീകരണ കേന്ദ്രങ്ങളിൽ ഇതുവരെ ഇ പി എത്തിയിട്ടില്ല. ജാഥയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നും ഇ പി മാറി നിന്നെങ്കിലും വരും ദിവസങ്ങളിൽ പങ്കെടുക്കുമെന്നാണ് എം വി ഗോവിന്ദൻ അറിയിച്ചിരുന്നത്.
അതേസമയം പാർട്ടി സെന്ററിൽ നിന്നും മാറിനിന്ന ഇ പിയെ രംഗത്ത് ഇറക്കാൻ മുഖ്യമന്ത്രി ഉൾപ്പെടെ ഇടപെട്ടെങ്കിലും രാഷ്ട്രീയത്തിൽ നിന്നും താൻ മാറിനിൽക്കുന്നുവെന്ന തരത്തിലായിരുന്നു ഇ പിയുടെ പ്രതികരണം എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
ജനകീയ പ്രതിരോധ ജാഥയിൽ കണ്ണൂരിലെ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഹാളിലെ സൗഹൃദ ചർച്ചയ്ക്ക് ശേഷം പതിവ് പരിപാടികൾ നടക്കും. ജാഥയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തലശ്ശേരി, ഇരിട്ടി എന്നിവിടങ്ങളിൽ സ്വീകരണത്തിനായി എത്തും