നയതന്ത്ര ബാഗേജുവഴി സ്വര്‍ണ്ണം കടത്തി എന്ന കേസില്‍ കോഴിക്കോട്ടും കോയമ്പത്തൂരിലും ഇഡി റെയ്ഡ് നടത്തി. വിദേശത്ത് നിന്നും സ്വർണം കടത്തിയ കേസിലെ മുഖ്യസൂത്രധാരൻ കെ ടി റമീസിനെ ഇഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മീസ് നൽകിയ മൊഴി പ്രകാരമാണ് ഇപ്പോൾ അന്വേഷണം ഇ ഡി വ്യാപിപ്പിച്ചിട്ടുള്ളത്. കോയമ്പത്തൂരും കോഴിക്കോടുമുള്ള വിവിധ കേന്ദ്രങ്ങളിലാണ് ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്.
സ്വർണ്ണ വ്യാപാരികളെയും ദുബായിൽ നിന്ന് സ്വർണ്ണം വാങ്ങാൻ പണം നൽകിയവരെയും അടിസ്ഥാനമാക്കിയാണ് പ്രധാനമായും പരിശോധന നടക്കുന്നതെന്നാണ് വിവരം. കള്ളപ്പണത്തെ കുറിച്ചും കള്ളക്കടത്തിന്റെ ഉറവിടത്തെ കുറിച്ചുമാണ് ഇഡി അന്വേഷിക്കുന്നത്.