പുതുമുഖങ്ങളെ ചൂഷണം ചെയ്യുന്ന പ്രവണത സിനിമാ മേഖലയില്‍ കണ്ടുവരുന്നുണ്ടെന്നും ഇതു ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും സിനിമാ നയരൂപീകരണ കരടില്‍ പറയുന്നു. സിനിമാ മേഖലയില്‍ സമഗ്ര മാറ്റങ്ങളാണ് ഇന്ന് ആരംഭിക്കുന്ന കോണ്‍ക്ലേവ് മുന്നോട്ടുവയ്ക്കുന്നത്. കാസ്റ്റിംഗ് കൗച്ചിനെതിരേ ശക്തമായ നിയമ നടപടി വേണമെന്ന് കരട് രേഖയിൽ ആവശ്യപ്പെടുന്നു. കാസ്റ്റിംഗ് കൗച്ച് നടത്തുന്നവരെ ബ്ലാക്ക് ലിസ്റ്റ് ചെയ്യണം. ഓഡിഷന് കേന്ദ്രീകൃത പ്രോട്ടോക്കോൾ വേണമെന്നും രേഖയിൽ ആവശ്യപ്പെടുന്നു. ലൈംഗികാതിക്രമവും വിവേചനവും അനുവദിക്കരുത്. കുറ്റക്കാരെ പുറത്താക്കുകയും ബ്‌ളാക്ക് ലിസ്റ്റ് ചെയ്യുകയും വേണം. പ്രഫഷനല്‍ കാസ്റ്റിങ് ഡയറക്ടര്‍മാരുടെ സാന്നിധ്യം ഉറപ്പാക്കണം. അനഭിലഷണീയമായ പ്രവൃത്തികള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഓഡിഷനുകളില്‍ സിനിമയുടെ ഭാഗമല്ലാത്ത രണ്ടു വ്യക്തികളുടെ സാന്നിധ്യം ഉറപ്പാക്കണം. ഓഡിഷന് കേന്ദ്രീകൃത പ്രോട്ടോക്കോള്‍ വേണം. കാസ്റ്റിങ് ചൂഷണം റിപ്പോര്‍ട്ട് ചെയ്യാന്‍ സ്വതന്ത്രവും രഹസ്യവുമായ സംവിധാനം ഒരുക്കണമെന്നും കരട് രേഖയില്‍ പറയുന്നു.
സിനിമാ സെറ്റുകളിൽ സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളും നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കണമെന്നും രേഖയിലുണ്ട്. സിനിമാമേഖലയിൽ ഏകീകൃത പെരുമാറ്റച്ചട്ടം വേണമെന്ന നിർദ്ദേശവും കരടിലുണ്ട്. ശുചിമുറി, വിശ്രമമുറി തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം. തൊഴിലിടത്തിലെ ലൈംഗികാതിക്രമം തടയുന്നതിനുള്ള POSH നിയമം കർശനമായി നടപ്പാക്കണമെന്നും കരടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം തടയണമെന്നും കരട് നയത്തിൽ ശുപാർശ ചെയ്യുന്നു.
കരട് നയത്തിലെ സുപ്രധാന ശുപാർശകൾ;
കാസ്റ്റിംഗ് കൗച്ച് ഇല്ലാതാക്കണം, പുതുമുഖങ്ങളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം, കുറ്റക്കാരെ പുറത്താക്കി ബ്ലാക്ക് ലിസ്റ്റ് ചെയ്യണം
പ്രൊഫഷണൽ കാസ്റ്റിംഗ് ഡയറക്ടർമാർ വേണം, സ്റ്റുഡിയോയിലും ഓഡിഷനിലും കാസ്റ്റിംഗ് ഡയറക്ടർമാർ വേണം, ഓഡിഷനിങ്ങിൽ സിനിമയുടെ ഭാഗമല്ലാത്ത രണ്ട് വ്യക്തികളുടെ സാന്നിധ്യം വേണം, കാസ്റ്റിംഗ് കൗച്ച് പരാതികൾ പറയാൻ രഹസ്യ സംവിധാനം ചെയ്യണം, പ്രൊഡക്ഷൻ കേന്ദ്രങ്ങളിൽ സുരക്ഷ, തുല്യത ഉദ്യോഗസ്ഥർ വേണം, പുതുമുഖങ്ങൾക്ക് അവസരം ഒരുക്കാൻ മെന്റർഷിപ്പ് പ്രോഗ്രാമുകൾ വേണം, തുറന്ന് പറയുന്നവരെ സംരക്ഷിക്കണം അവർ ഒറ്റപ്പെടാൻ അനുവദിക്കരുത്, പ്രതികാര നടപടികളിൽ നിയമ സഹായം ഉറപ്പാക്കണം, വിവേചനം, ലൈംഗികാതിക്രമം, അധികാര കേന്ദ്രീകരണം നിരോധിക്കണം, അധികാരശ്രേണികൾ ഇല്ലാതാക്കണം, അധികാരരൂപങ്ങളുടെ അമിത നിയന്ത്രണം ഒഴിവാക്കണം, വിശ്രമമുറികൾ ഉറപ്പാക്കണം, ലിംഗ അടിസ്ഥാനത്തിൽ ശുചിമുറികൾ വേണം, എല്ലാ സംഘടനകൾക്കും ഏകീകൃത പെരുമാറ്റച്ചട്ടം വേണം, പുരുഷാധിപത്യ മേഖലകളിൽ സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും പങ്കാളിത്തം വർദ്ധിപ്പിക്കണം, സിനിമാ സെറ്റുകളിൽ POSH നിയമം ശരിയായി നടപ്പാക്കണം, തൊഴിലിടത്തിലെ ലൈംഗികാതിക്രമം തടയുന്നതിനുള്ള POSH നിയമം നടപ്പാക്കാത്ത നിർമാണ കമ്പനികൾക്ക് ശിക്ഷ ഉറപ്പാക്കണം, ഐസി നിയമം കാര്യക്ഷമമാക്കണം, ഓൺലൈൻ ആക്രമണങ്ങൾ തടയാൻ ടാസ്ക് ഫോഴ്സ്, ദിവസവേതനക്കാരെ ചൂഷണം ചെയ്യുന്നത് തടയാൻ കമ്മീഷൻ ഏജന്റുമാരെ നിയമിക്കണം, സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിന് കൗൺസലിംഗും റീഹാബിലിറ്റേഷനും, ഓൺലൈൻ കംപ്ലെയ്ന്റ് പോർട്ടൽ വേണം ഇതിൽ സ്വകാര്യത ഉറപ്പാക്കണം, സിനിമാ നയം നയം നടപ്പാക്കാൻ നിയമ നിർമ്മാണം വേണം, സ്വതന്ത്ര പരാതി പരിഹാര സമിതി വേണം, കേരള ഫിലിം ഡെവൽപ്മെന്റ് ആൻഡ് റെഗുലേറ്ററി അതോറിറ്റി സ്ഥാപിക്കണം.