കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരനെതിരായ പരാമർശത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ ഡി.ജി.പിക്ക് പരാതി. പോക്സോ കേസിൽ സുധാകരനെതിരേ മൊഴിയുണ്ടെന്ന പ്രസ്താവന കലാപാഹ്വാനം എന്നാണ് പൊതുപ്രവർത്തകൻ പായിച്ചിറ നവാസിന്റെ പരാതിയിൽ പറയുന്നത്.
പോക്‌സോ കേസില്‍ ആജീവനാന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ട പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍, പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് എം.വി. ഗോവിന്ദന്‍ നേരത്തെ ആരോപിച്ചിരുന്നു. ഈ പരാമർശത്തിലാണ് ഇപ്പോൾ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിരിക്കുന്നത്. പ്രസ്താവന കലാപം ലക്ഷ്യമിട്ടു കൊണ്ടാണെന്നാണ് പരാതിയിൽ പറയുന്നത്.
സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷങ്ങൾ ലക്ഷ്യമിട്ട് ബോധപൂർവ്വമാണ് ഇത്തരത്തിൽ പരാമർശം നടത്തിയത്. എം.വി. ഗോവിന്ദനെതിരേ കലാപാഹ്വാനത്തിന് കേസെടുക്കണം. തിരുവനന്തപുരത്തെ എല്ലാ മാധ്യമങ്ങളുടേയും ബ്യൂറോ ചീഫുമാരെ സാക്ഷികളാക്കണം എന്നും പരാതിയിൽ പറയുന്നു