ലൈഫ്മിഷൻ കോഴക്കേസിൽ ഇ ഡി യുടെ ചോദ്യം ചെയ്യലിന് ഹാജരാകാതെ സി എം രവീന്ദ്രൻ നിയമസഭയിൽ

ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇ ഡി ഇന്ന് ചോദ്യം ചെയ്യാൻ ഇരിക്കുകയായിരുന്നു. 10 മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സി എം രവീന്ദ്രന് ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ കൊച്ചിയിലെ ഇഡി ഓഫീസിൽ പോകാതെ സി എം രവീന്ദ്രൻ നേരെ നിയമസഭയിൽ എത്തി. ബജറ്റ് സമ്മേളനം പുനരാരംഭിക്കുന്ന ദിവസമാണ് ഇന്ന്.

ലൈഫ് മിഷൻ പദ്ധതിയിലും കോഴ ഇടപാടിലും സി എം രവീന്ദ്രന്റെ പങ്കു തെളിയിക്കാവുന്ന തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യാനായി ഇ ഡി നോട്ടീസ് നൽകിയത്. മുൻപും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാതെ സി എം രവീന്ദ്രൻ ഒഴിഞ്ഞു മാറിയിട്ടുണ്ട്. ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് വിധേയനാവുകയും ചെയ്തിട്ടുണ്ട്. ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും സി എം രവീന്ദ്രന്റെകൂടി അറിവോടുകൂടിയാണെന്ന് സ്വപ്നാ സുരേഷ് മൊഴിനൽകിയിട്ടുണ്ട്. ഇത് തെളിയിക്കുന്ന വാട്സ്ആപ്പ് ചാറ്റുകളും ഇ ഡി യ്ക്ക് ലഭിച്ചിട്ടുണ്ട്. സി എം രവീന്ദ്രന് പണം ലഭിച്ചോ എന്ന കാര്യത്തിൽ കൃത്യമായ അറിവില്ല. ഇക്കാര്യം ഉൾപ്പെടെയുള്ളവയിൽ സി എം രവീന്ദ്രന്റെ വിശദീകരണം തേടാനാണ് ഇഡി വിളിപ്പിച്ചത്.

ലൈഫ്മിഷൻ കോഴ കേസിൽ മൂന്നു കോടി 38 ലക്ഷം രൂപയുടെ കോഴ ഇടപാടാണ് ഉണ്ടായിട്ടുള്ളതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ മാത്രമാണ് ഇഡി അറസ്റ്റ് ചെയ്തിട്ടുള്ളത്.

മഹിള കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ആർ രശ്മി ബിജെപിയിൽ ചേർന്നു

മഹിള കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ആർ രശ്മി ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിൽ നിന്നാണ് രശ്മി അംഗത്വം സ്വീകരിച്ചത്. രാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന ജനറൽ...

എഐ ഇംപാക്ട് ഉച്ചകോടി; അബുദാബി കിരീടാവകാശി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി

ഫെബ്രുവരി 18 മുതൽ 19 വരെ ന്യൂഡൽഹിയിൽ നടന്ന എഐ ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുക്കാൻ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിൽ എത്തി. ഉച്ചകോടിക്കിടെ...

സുനിത വില്യംസ്‌ ബഹിരാകാശ നിലയത്തിൽ കുടുങ്ങിയത് അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് നാസ

2024 ജൂണിൽ എട്ട് ദിവസത്തെ ചെറിയൊരു യാത്രയ്ക്കായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ച ഇന്ത്യൻ വംശജ സുനിത വില്യംസിനും ബഹിരാകാശ സഞ്ചാരി ബുച്ച് വിൽമോറിനും ഒൻപത് മാസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കേണ്ടിവന്ന...

മെഡിക്കൽ കോളേജ് ശസ്ത്രക്രിയ വീഴ്ച; ഉഷാ ജോസഫിനെ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റി, ശസ്ത്രക്രിയ നാളെ

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവിന് ഇരയായ ഉഷാ ജോസഫിനെ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റി. ഉഷാ ജോസഫിന്‍റെ ശസ്ത്രക്രിയ നാളെ നടക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉഷയുടെ മകൻ...

അമിത് ഷായ്‌ക്കെതിരായ അപകീർത്തി പരാമർശം; മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായി

ലഖ്നൗ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ അപകീർത്തികരമായ ‘കൊലയാളി’ പരാമർശം നടത്തിയെന്ന മാനനഷ്ടക്കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് സുൽത്താൻപൂർ കോടതിയിൽ ഹാജരായി. രാജ്യസഭാ എം.പി പ്രമോദ് തിവാരി, യുപി...

രോഗിയുടെ വയറ്റിൽ കത്രിക കുടങ്ങിയ സംഭവം; രൂക്ഷ വിമർശനവുമായി ആരോഗ്യവകുപ്പ് മന്ത്രി, വായ്ത്താരിയെന്ന് രോഗികൾ

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയിൽ രോഗിയുടെ വയറ്റിൽ കത്രിക കുടങ്ങിയ സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. വീഴ്ചവരുത്തിയ...

‘ആരോഗ്യ കേരളം വെന്റിലേറ്ററിൽ’ ചികിത്സാപിഴവിൽ സർക്കാരിനെതിരെ വിമർശനവുമായി വി ഡി സതീശൻ

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ തുടർച്ചയായുണ്ടാകുന്ന ചികിത്സാപിഴവുകളിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വണ്ടാനം മെഡിക്കൽ കോളേജിലുണ്ടായ ഗുരുതരമായ വീഴ്ച ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന’...

“തന്നെ കുടുക്കിയത് യുവതി പ്രവേശനത്തെ എതിർത്തതിനാൽ”: സർക്കാറിനെതിരെ തുറന്നടിച്ച് തന്ത്രി കണ്ഠരര് രാജീവര്

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തനിക്കെതിരെയുള്ള പോലീസ് നടപടി സർക്കാരിന്റെ പ്രതികാരമാണെന്ന് തന്ത്രി കണ്ഠരര് രാജീവര്. യുവതീ പ്രവേശന സമയത്ത് ആചാര ലംഘനത്തെ എതിർത്തതിലുള്ള വിരോധമാണ് തന്നെ കേസിൽ കുടുക്കാൻ കാരണമെന്നും അദ്ദേഹം ആരോപിക്കുന്നു....