മൂന്ന് ദിവസത്ത സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തി. ഇന്നത്തെ രാത്രിയാണ് യുഎസ്, ക്യൂബ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം മുഖ്യമന്ത്രി ദുബായിൽ എത്തിയത്. ഇന്ന് വൈകിട്ട് 5 ന് ദുബായില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ഇന്‍ഫിനിറ്റി സെന്‍റര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ദുബായ് ബിസിനസ് ബേയിലെ താജ് ഹോട്ടലിൽ വെച്ചാണ് ചടങ്ങ് നടക്കുക. നാളെ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങും. മുഖ്യമന്ത്രിക്ക് മറ്റു പൊതുപരിപാടികൾ ഒന്നും ഇല്ല എന്നാണ് അറിയിച്ചിരിക്കുന്നത്.
സംരംഭകർ തമ്മിലുള്ള സഹകരണം വർധിപ്പിക്കുക, കേരളത്തിലേക്കു കൂടുതൽ സംരംഭകരെ ആകർഷിക്കുക, ഐടി പദ്ധതികളിലേക്ക് നിക്ഷേപം വർധിപ്പിക്കുക തുടങ്ങിയവയാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന സ്റ്റാർട്ട് അപ്പ് ഇൻഫിനിറ്റി സെന്റർ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്നലെ രാത്രി എട്ടരയോടെ ഭാര്യ കമല, മകൾ വീണ, പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് എന്നിവർക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തിയത്.