തമിഴ്‌നാട്ടിലും മറ്റ് നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും നവംബർ 18 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളം, തീരദേശ ആന്ധ്രാപ്രദേശ്, മാഹി, പുതുച്ചേരി, ദക്ഷിണ കർണാടക തുടങ്ങിയവയാണ് മഴയ്ക്ക് സാധ്യതയുള്ള മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. നവംബർ 12 നും 18 നും ഇടയിൽ തമിഴ്‌നാട്ടിൽ നേരിയതോ മിതമായതോ ആയ മഴപെയ്യുമെന്നാണ് പ്രവചനം. കൂടാതെ, നവംബർ 14, 15 തീയതികളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കിഴക്കൻ/വടക്കുകിഴക്കൻ കാറ്റിന്റെ ഫലമായി ദക്ഷിണേന്ത്യയിലെ ദക്ഷിണ ഉപദ്വീപിന് മുകളിലാണ് മഴയുടെ പ്രവർത്തനമെന്ന് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട ബുള്ളറ്റിനിൽ പറയുന്നു. ദക്ഷിണ പെനിൻസുലയിൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മഴ കുറയുമെന്നും അതിനുശേഷം വീണ്ടും ആരംഭിക്കുമെന്നും വകുപ്പ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
ശനിയാഴ്ച കേരളത്തിലെ തിരുവനന്തപുരത്തും തമിഴ്‌നാട്ടിലെ രാമനാട്ടിലും മൂന്ന് സെന്റീമീറ്റർ മഴ രേഖപ്പെടുത്തിയപ്പോൾ കോട്ടയം പോലുള്ള കേരളത്തിലെ മറ്റ് ജില്ലകളിൽ രണ്ട് സെന്റീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.