ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25ന്

ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 25ന് നടക്കും. സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ആറ്റുകാല്‍ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. തയാറെടുപ്പുകളും ക്രമീകരണങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് മന്ത്രി നിര്‍ദേശം നല്‍കി. മുന്‍വര്‍ഷങ്ങളിലെന്ന പോലെ വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണയും നടക്കുക. പൂര്‍ണമായും ഗ്രീന്‍പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പൊങ്കാല മഹോത്സവം. ഈ ദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തും. അഞ്ച് ആംബുലന്‍സുകളുള്‍പ്പെടെ അഗ്നിരക്ഷാസേനയുടെ പ്രത്യേക ടീം സേവനം ഉറപ്പാക്കും. നൂറ്റമ്പതോളം ജീവനക്കാരും നൂറോളം സന്നദ്ധ പ്രവര്‍ത്തകരും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഉത്സവ ദിവസങ്ങളിലുള്ള മെഡിക്കല്‍ ടീമിന് പുറമേ പൊങ്കാല ദിവസം പത്തംഗ മെഡിക്കല്‍ ടീമും 108 ആബുലന്‍സുകളുടെ സേവനവും ആരോഗ്യവകുപ്പ് ക്ഷേത്രപരിസരത്ത് സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു.

ഫെബ്രുവരി 17 മുതല്‍ 26 വരെയാണ് ആറ്റുകാല്‍ പൊങ്കാല മഹോത്സവം. ക്രമസമാധാനം, ഗതാഗത നിയന്ത്രണം, ഭക്തജനങ്ങളുടെ ദര്‍ശനം എന്നിവയ്ക്കായി രണ്ട് ഘട്ട സുരക്ഷാ സംവിധാനമാണ് പൊലീസ്ഒരുക്കുന്നത്. ആദ്യഘട്ടത്തില്‍ ഫെബ്രുവരി 17 മുതല്‍ 23 വരെ, 600 പൊലീസുകാരെയും രണ്ടാംഘട്ടമായി ഫെബ്രുവരി 24 മുതല്‍ 26 വരെ 3000 പൊലീസുകാരെയും വിന്യസിക്കും. ക്ഷേത്രപരിസരത്ത് എക്‌സൈസിന്റെ കണ്‍ട്രോള്‍ റൂം സജ്ജമായിരിക്കും. ഉത്സവത്തിന് ഒരാഴ്ച മുന്‍പ് തന്നെ പൊലീസുമായി ചേര്‍ന്ന് ഉത്സവപ്രദേശങ്ങളില്‍ പരിശോധനകള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി. അടിയന്തരസാഹചര്യം നേരിടുന്നതിന് ദുരന്തനിവാരണവിഭാഗം എല്ലാ വിധത്തിലും സജ്ജമായിരിക്കണമെന്നും മന്ത്രി അറിയിച്ചു.

തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും മൊബൈല്‍ ടോയ്‌ലെറ്റുകള്‍, വാട്ടര്‍ടാങ്കുകള്‍ എന്നിവയ്ക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കണം. ഡ്രെയിനേജുകളും ഓടകളും വൃത്തിയാക്കുന്നതിനും ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെയും എക്‌സൈസിന്റെയും പരിശോധനകള്‍ കര്‍ശനമാക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. തട്ടുകടകള്‍ക്ക് ലൈസന്‍സും അന്നദാനം നല്‍കുന്നതിന് മുന്‍കൂര്‍ രജിസ്‌ട്രേഷനും നിര്‍ബന്ധമായിരിക്കും. അടുത്തയാഴ്ച മുതല്‍ കടകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനകള്‍ ആരംഭിക്കും. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് മൊബൈല്‍ ലാബ് സജ്ജമാക്കും. ലീഗല്‍ മെട്രോളജി സ്‌പെഷല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് കടകളില്‍ പരിശോധനകള്‍ നടത്തും.

സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്, അഞ്ചു ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നാണ് വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടി ശക്തമായ...

ശബരിമല തീർത്ഥാടക വാഹനം മറിഞ്ഞ് നാല് വയസ്സുകാരൻ മരിച്ചു

പത്തനംതിട്ട തുലാപ്പള്ളിയിൽ ശബരിമല തീർത്ഥാടക വാഹനം മറിഞ്ഞ് നാല് വയസ്സുകാരൻ മരിച്ചു. ദർശനം കഴിഞ്ഞു മടങ്ങിയവർ സഞ്ചരിച്ച മിനി ബസാണ് മറിഞ്ഞത്. ഒരു കുട്ടി അടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. തമിഴ്നാട് തിരുവണ്ണാമല...

പ്രിയങ്ക ഗാന്ധിയുടെ മകളെകുറിച്ച് വ്യാജ വാർത്ത: ഹിമാചൽ പ്രദേശ് പൊലീസ് കേസെടുത്തു

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വധേരയുടെ മകൾ മിറായ വധേരയുടെ സ്വത്ത് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമായ പോസ്റ്റിട്ടതിന് ഒരാൾക്കെതിരെ ഹിമാചൽ പ്രദേശ് പൊലീസ് കേസെടുത്തു. മിറായക്കെതിരെ ഇയാൾ തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമായ പോസ്റ്റ് ട്വീറ്റ്...

ബിജെപിയ്ക്ക് 300ലധികം സീറ്റുകള്‍ ലഭിക്കും: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 300ലധികം സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍. അതേസമയം ഉത്തരേന്ത്യയിലും പടിഞ്ഞാറന്‍ പ്രദേശത്തും ബിജെപിയ്ക്ക് ചില ചെറിയ തിരിച്ചടികള്‍ ഉണ്ടായേക്കാം എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍...

ജൂൺ 4ന് ഇന്ത്യസഖ്യം പുതിയ സർക്കാർ രൂപീകരിക്കുമെന്ന് മല്ലികാർജുൻ ഖർഗെ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 200 സീറ്റ് പോലും തികയ്ക്കില്ലെന്നും ജൂൺ നാലിന് ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാൽ, പാവപ്പെട്ടവർക്കുള്ള സൗജന്യറേഷൻ 10...

ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരി, കേരളം ഗൂണ്ടകളുടെ പറുദീസ: രമേശ് ചെന്നിത്തല

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ഒരു ഡിജിപി ഉണ്ടോ എന്നാണ് ആളുകൾ ചോദിക്കുന്നത്. പൊലീസിന്റെ വീഴ്ചയാണ് ഗുണ്ടകൾ അഴിഞ്ഞാടാൻ കാരണം‌‌. കേരളം ഇന്ന്...

രാജസ്ഥാൻ ഖനിയിൽ തകർന്ന ലിഫ്റ്റിൽ നിന്ന് 14 പേരെ രക്ഷപ്പെടുത്തി

ചൊവ്വാഴ്ച രാത്രി രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൻ്റെ കോലിഹാൻ ഖനിയിൽ ലിഫ്റ്റ് തകർന്നതിനെ തുടർന്നാണ് അപകടം. കൊൽക്കത്ത വിജിലൻസ് ടീം അംഗങ്ങൾ ഉൾപ്പെടെ കുടുങ്ങിക്കിടന്ന 14 പേരെ രക്ഷപ്പെടുത്തി. എട്ട്...

ഇന്ത്യൻ സൈന്യത്തിനെതിരെ വിമർശനവുമായി മാലിദ്വീപ് പ്രതിരോധ മന്ത്രി

മാലദ്വീപിൽ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യൻ സൈന്യത്തിനെതിരെ വിമർശനവുമായി മാലിദ്വീപ് പ്രതിരോധ മന്ത്രി ഗസ്സൻ. ഇന്ത്യൻ സൈനിക ഹെലികോപ്റ്റർ പൈലറ്റുമാർ 2019 ൽ അനധികൃത ഓപ്പറേഷൻ നടത്തിയെന്നാണ് മാലദ്വീപ് പ്രതിരോധ മന്ത്രി ഗസ്സൻ മൗമൂണിൻ്റെ അവകാശവാദം....