ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ സമഗ്ര അന്വേഷണം വേണമെന്ന് എഐവൈഎഫ്. വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് അവാര്‍ഡില്‍ നിന്ന് ഒഴിവാക്കാനായി രഞ്ജിത്ത് പദവി ദുരുപയോഗം ചെയ്തു ശ്രമിച്ചു എന്നത് പ്രതിഷേധാര്‍ഹമാണെന്നും എഐവൈഎഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രഞ്ജിത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. ജൂറി അംഗമായ നേമം പുഷ്പരാജിന്റെ വെളിപ്പെടുത്തലുകള്‍ അടക്കം പുറത്തുവന്നത് സര്‍ക്കാര്‍ ഗൗരവമായി കാണണം എന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.
.ഉത്തരവാദിത്വമുള്ള സ്ഥാനത്തിരിക്കുന്ന രഞ്ജിത്ത് വ്യക്തിപരമായ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ അക്കാദമിയെ ദുരുപയോഗം ചെയ്യുകയാണെന്നും മാടമ്പിത്തരം നടപ്പിലാക്കാനാണ് ശ്രമമെങ്കിൽ എഐവൈഎഫിന് അത് ചോദ്യം ചെയ്യുമെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോനും പ്രസിഡന്റ് എന്‍ അരുണും വ്യക്തമാക്കി.
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയ ജൂറിയുടെ തീരുമാത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടു എന്ന ആരോപണവുമായി സംവിധായകൻ വിനയൻ രംഗത്തെത്തിയിരുന്നു. തെളിവുകൾ തന്റെ പക്കലുണ്ടെന്നും, വേണ്ടിവന്നാൽ അത് മാധ്യമങ്ങൾക്ക് കൈമാറുമെന്നും വിനയൻ പറയുന്നു. മുഖ്യമന്ത്രിക്ക് വിനയൻ ഓഡിയോ റെക്കോഡ് അടക്കമാണ് പരാതി നൽകിയത്. അവാർഡ് നിർണയത്തിൽ അന്വേഷണം വേണമെന്നും അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടിട്ടുണ്ടെങ്കിൽ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം