പി പി ദിവ്യയെ പോലീസ് വൈകുന്നേരം അഞ്ചുവരെ ചോദ്യം ചെയ്യും

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ കസ്റ്റഡിയില്‍ വിട്ടു. ഇന്ന് വൈകിട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇന്ന് ദിവ്യയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പോലീസിന്റെ ആവശ്യപ്രകാരം കസ്റ്റഡിയില്‍ വിടുകയായിരുന്നു. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് പ്രത്യേകാന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാൽ വൈകിട്ട് അഞ്ച് മണിവരെ കോടതി കസ്റ്റഡി അനുവദിക്കുകയായിരുന്നു. കസ്റ്റഡി അപേക്ഷ അംഗീകരിച്ചതോടെ പിപി ദിവ്യയുടെ ജാമ്യാപേക്ഷ അടുത്ത ദിവസത്തേക്ക് മാത്രമേ പരിഗണിക്കപ്പെടൂ.

നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യ എത്തിയത് മുൻകൂട്ടി പദ്ധതിയിട്ട ശേഷമെന്ന് റിമാൻഡ് റിപ്പോർട്ട് പുറത്തു വന്നിരുന്നു. പ്രസംഗം ചിത്രീകരിക്കാൻ ഏർപ്പാട് ചെയ്തത് ദിവ്യയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കളക്ടറും സംഘാടകരും ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലായിരുന്നു. ദിവ്യ കരുതിക്കൂട്ടി അപമാനിക്കാനാണ് യോഗത്തിനെത്തിയതെന്നും പ്രസംഗം ചിത്രീകരിക്കാൻ സ്വയം മാധ്യമ പ്രവർത്തകരെ ഏർപ്പാടാക്കുകയായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. യോഗത്തിലെ ദൃശ്യങ്ങൾ ദിവ്യ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു. ഇത് എഡിഎമ്മിന് കടുത്ത മാനസിക പ്രയാസമുണ്ടാക്കി. ഇത് ദിവ്യയുടെ ക്രിമിനൽ മനോഭാവം വെളിവാക്കുന്നതാണ്. കുറ്റവാസനയോടും ആസൂത്രണത്തോടും കൂടിയാണ് ദിവ്യ എത്തിയത്. ദിവ്യ മുൻപ് പല കേസുകളിലും പ്രതിയാണ്. കുറ്റവാസനയോടും ആസൂത്രണ മനോഭാവത്തോടും കൂടി കുറ്റകൃത്യം നേരിട്ട് നടപ്പിൽ വരുത്തിയെന്നും അന്വേഷണതോട് സഹകരിക്കാതെ ഒളിവിൽ കഴിഞ്ഞെന്നും റിപ്പോർട്ടിലുണ്ട്.

അതേസമയം എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യക്ക് ഇന്ന് നിർണായക ദിനം. റിമാൻഡിലുള്ള ദിവ്യയുടെ ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിവ്യയുടെ ജാമ്യ ഹർജി പരിഗണിക്കുക. വ്യാഴാഴ്ചയാണ് ദിവ്യ അപേക്ഷ നൽകിയത്. കണ്ണൂര്‍ ജില്ലാ കളക്ടറുടേയും പ്രശാന്തന്‍റേയും മൊഴികള്‍ ആയുധമാക്കിയാണ് ദിവ്യ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.

ഇളയരാജ നാളെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ

ഇന്ത്യൻ സംഗീത ലോകത്തെ അതുല്യ പ്രതിഭ സംഗീതസംവിധായകൻ ഇളയരാജ നാളെ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ആസ്വാദകരുമായി സംവദിക്കും. രാത്രി 8.30 മുതൽ 10.30 വരെ ബോൾ റൂമിൽ നടക്കുന്ന 'മഹാ സംഗീതജ്ഞന്റെ യാത്ര...

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള: മികച്ച അന്തർദേശിയ പ്രസാധക പുരസ്‌കാരം ഡി സി ബുക്‌സിന്

ഷാർജ അന്തർദേശിയ പുസ്തക മേളയിലെ മികച്ച അന്തർദേശിയ പ്രസാധകനുള്ള പുരസ്‌കാരം ഇന്ത്യയിലെ പ്രമുഖ പ്രസാധകരായ ഡി സി ബുക്സിന് ലഭിച്ചു. ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍പേഴ്സണ്‍ ഷെയ്ഖ ബൊദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍...

പാലക്കാട് കൽപ്പാത്തി രഥോൽസവത്തിന് കൊടിയേറി

ഇന്ന് പാലക്കാട് കൽപ്പാത്തി രഥോൽസവത്തിന് കൊടിയേറി. ഉൽസവ നാഥനായ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കല്പാത്തി ലക്ഷ്മീനാരായണപ്പെരുമാള്‍ ക്ഷേത്രം,പുതിയ കല്പാത്തി മന്തക്കര...

സൽമാൻ ഖാന് പിന്നാലെ നടൻ ഷാരൂഖ് ഖാനും ഭീഷണി

സൽമാൻ ഖാന് പിന്നാലെ ബോളിവുഡ് താരം ഷാരൂഖ് ഖാനും ഭീഷണി. ഫൈസാൻ ഖാൻ എന്നയാളുടെ ഫോൺ ഉപയോഗിച്ചാണ് ഭീഷണയെത്തിയിരിക്കുന്നത്. 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഷാരൂഖ് ഖാനെ അപായപ്പെടുത്തുമെന്ന് വിളിച്ചയാൾ ഭീഷണിപ്പെടുത്തിയതായി പൊലീസ്...

“പാലക്കാട് സി കൃഷ്ണകുമാർ തോറ്റാൽ ഉത്തരവാദിത്തം എന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമം”: സന്ദീപ് വാര്യർ

താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം പരിഹാരം കാണാത്തത് മനഃപൂര്‍വമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന സമിതിയംഗം സന്ദീപ് വാര്യര്‍. പാലക്കാട് സി കൃഷ്ണകുമാര്‍ തോറ്റാല്‍ അതിന്റെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവെക്കാനുളള ശ്രമത്തിന്റെ...

ശബരിമല തീത്ഥാടകർ ആധാർ കാർഡിന്‍റെ പകർപ്പ് കൈയ്യിൽ കരുതണം: ദേവസ്വം ബോർഡ്

ശബരിമല തീത്ഥാടകർ ആധാർ കാർഡിന്‍റെ പകർപ്പ് നിർബന്ധമായും കൈയ്യിൽ കരുതണമെന്ന് ദേവസ്വം ബോർഡ്. 70,000 പേർക്ക് വെര്‍ച്വല്‍ ബുക്കിങ് മുഖേനയും 10,000 പേർക്ക് സ്പോട്ടിന് പകരമായി കൊണ്ടുവന്ന തത്സമയ ബുക്കിങ്ങിലൂടെയും ദർശനം അനുവദിക്കും....

ഹേമ കമ്മറ്റി റിപ്പോർട്ടിൽ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി

ഹേമ കമ്മറ്റി റിപ്പോർട്ടിൽ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി. നിയമ നിർമ്മാണ ശുപാർശകളിൽ സഹായിക്കാനായാണ് കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. അഡ്വ. മിത സുധീന്ദ്രനെയാണ് കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചത്. ഹേമ കമ്മിറ്റി...

മലയാളത്തിൽ നിന്ന് അൻപതിലധികം പുതിയ നോവലുകൾ, 2024 നോവലുകളുടെ വർഷം: രവി ഡി സി

ഷാർജ അന്തർദേശിയ പുസ്തകമേളയിൽ ഇത്തവണ മലയാളത്തിൽ നിന്ന് അൻപതിലധികം പുതിയ നോവലുകൾ ലഭ്യമാണെന്ന് ഡി സി ബുക്സ് സി ഇ ഒ രവി ഡി സി പറഞ്ഞു. ഇവയിൽ മിക്കതും 'ബെസ്റ്റ് സെല്ലറുകളാണെന്നും...