ഓർമ്മകളിൽ സുഗതകുമാരി, അക്ഷരത്താളിൽ പിറന്നുവീണ മയിൽപീലിയെ പോറ്റി വളർത്തിയ കവയത്രിക്ക് 89-ാമത് ജന്മദിനം

മലയാളകാവ്യലോകത്ത് സ്നേഹത്തിന്റെയും പ്രത്യാശയുടെയും മയിൽപീലിതുണ്ട് വിരിയിച്ച വ്യക്തിത്വമാണ് സുഗതകുമാരിയുടെത്. നിരാലംബർക്ക് ആശ്രയവും സ്നേഹവുമായി വളർന്നു പടർന്നു പന്തലിച്ചുനിന്ന ആ മഹാവൃക്ഷത്തിന് എത്ര ആടിയിട്ടും തളരാത്ത ശിഖരങ്ങളും, എത്ര വരച്ചിട്ടും കൊത്തി വച്ചിട്ടും പൂർണ്ണമാകാത്ത ചിത്രങ്ങളും, പാടിപ്പാടി മതിവരാത്ത ഗാനങ്ങളും ഉണ്ടായിരുന്നു. ഒറ്റപ്പെട്ടുപോയവർക്കും പീഡിതർക്കും വേണ്ടി അട്ടഹാസങ്ങൾക്കിടയിലും മുറവിളികൾക്കിടയിലും ഇടറാത്ത ഒരു ഓടക്കുഴൽ വിളി മാറ്റിവച്ചിരുന്നു.താഴ്ന്ന് പോകുന്നിടങ്ങളിൽ താങ്ങാവാൻ ആ മഹാകാരുണ്യം തന്റെ കവിതകളിലൂടെ എന്നും കലഹിച്ചു കൊണ്ടേയിരുന്നു.

1967ൽ പ്രസിദ്ധീകരിച്ച മുത്തുച്ചിപ്പി എന്ന കവിതാ സമാഹാരത്തിലൂടെയാണ് സുഗതകുമാരി കാവ്യ ലോകത്തിലേക്ക് നടന്നു കയറിയത്. അവിടെ പൂവിന്റെ ചിരിയെയും നിലാവിന്റെ സുഗന്ധത്തെയും കാണിച്ചു തന്ന്‌ നമ്മെ സന്തോഷിപ്പിച്ച സുഗതകുമാരി ജീവിതത്തിന്റെ അഗാധ ദുഃഖവും കൂടി കാട്ടിത്തന്നു. ആത്മപീഡാരതിയോട് അനുഭാവം കാണിച്ച ആദ്യകാല കവിതകളിൽ നിന്നും പിന്നീട് പീഡനാനുഭവങ്ങളിലൂടെ ആത്മവിശുദ്ധിയിലേക്കായി യാത്ര. മനുഷ്യാത്മാവിന് നേരിടേണ്ടി വരുന്ന ആശങ്കകൾക്കും അന്വേഷണങ്ങൾക്കും നടുവിൽ ഒറ്റപ്പെട്ട് നിന്ന കവി ആധികാരികമായ സ്വത്വം തേടി യാത്ര തുടരുന്നു.

തന്റെ അനുഭവങ്ങൾ ഏറ്റവും സത്യസന്ധമായി തന്നെ കവിതകളിലൂടെ സുഗതകുമാരി പറഞ്ഞുകൊണ്ടേയിരുന്നു. പിന്നീട് സമൂഹത്തോടുള്ള പ്രതിജ്ഞാബദ്ധത ഉൾക്കൊള്ളുന്ന കവിതകൾ എഴുതി. ആധുനികലോകത്തിന്റെ പൊള്ളത്തരങ്ങളും രാഷ്ട്രീയ കാപട്യങ്ങളും എടുത്ത് കാട്ടി. ദേഷ്യത്തോടെ മാത്രം പരസ്പരം നോക്കി കാണുന്ന മനുഷ്യരെ, തമ്മിലടിക്കുന്ന സമുദായങ്ങളെയെല്ലാം അടയാളപെടുത്താനുള്ള മാധ്യമമാക്കി കവിതകളെ സുഗതകുമാരി മാറ്റി . എപ്പോഴും ആസ്തിക്യ ബോധത്തിൽ വിലയം കൊള്ളുന്ന ഒരു മനസ്സാണ് സുഗതകുമാരിയുടെത്. 1977ലാണ് സുഗതകുമാരിയുടെ ശ്രദ്ധേയമായ രാത്രിമഴ പ്രസിദ്ധീകരിച്ചത്. സങ്കുചിതയുടെ പുറം തോടുകൾ പൊട്ടിച്ചെറിഞ്ഞു കൊണ്ട് സാമൂഹിക മാലിന്യങ്ങളെ ഒഴുക്കി കളയുന്നത് നമ്മൾ അവിടെ കണ്ടു. കുറച്ചുകൂടി മുന്നോട്ടു പോയപ്പോൾ സമൂഹത്തോട് അർത്ഥഗർഭമായ പ്രതികരിക്കാൻ പാകത്തിന് സഹൃദയനെ ഒരുക്കി തീർക്കാൻ സുഗതകുമാരിക്ക് കഴിഞ്ഞു.

സുഗതകുമാരിയ്ക്ക് പ്രതിജ്ഞാബദ്ധത ഏതെങ്കിലും ഒരു രാഷ്ട്രീയ തത്വത്തോടോ പ്രസ്ഥാനത്തോടോ ആയിരുന്നില്ല മറിച്ച് പിടയുന്ന മനുഷ്യത്വത്തോട് ആയിരുന്നു. എന്നാൽ മനുഷ്യൻ നന്ദിയില്ലാത്തവനും ക്രൂരനുമായി പോകുന്നതിൽ അവർ വല്ലാതെ വേദനിച്ചിരുന്നു.

പെണ്ണെഴുത്തിന്റെതായ് ഒരിടത്തിൽനിരത്തി വയ്ക്കാവുന്ന കവിതകൾ സുഗതകുമാരി എഴുതിയിട്ടില്ലെങ്കിലും വേട്ടയാടപ്പെട്ടിരുന്ന സ്ത്രീത്വം എന്നും അവരുടെ മനസ്സിനെ വേട്ടയാടിയിരുന്നു. 1990കളിൽ പ്രസിദ്ധീകരിക്കപ്പെട്ട തുലാവർഷപച്ചയിലെ ചില കവിതകൾഇതിലേക്ക് വിരൽചൂണ്ടുന്നു. പ്രകൃതിയുടെയും സ്ത്രീയുടെയും ആദിവാസി ജനതയുടെയും പ്രശ്നങ്ങളെയും അവർ നേരിടുന്ന പീഡിതാനുഭവങ്ങളെയും തന്റെ കവിതകളിലൂടെ നിരന്തരം അവർ പുറത്തുകൊണ്ടുവന്നിരുന്നു.പ്രകൃതിയെയും സ്ത്രീയെയും ഇത്രമേൽ സ്നേഹിച്ച അവർക്ക് വേണ്ടി നിരന്തരം പോരാടിയ മറ്റൊരു കവി മലയാളത്തിൽ ഇല്ല എന്ന് തന്നെ പറയാം.സ്വന്തം നിലപാടിൽ നിന്നുകൊണ്ട് സ്ത്രീ ജീവിതത്തിന്റെ സമഗ്രതയെ ജൈവികമായ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കാനാണ് സുഗതകുമാരി എപ്പോഴും ശ്രമിച്ചിരുന്നത്.

കവി എന്നതിലുപരി ഒരു മികച്ച പരിസ്ഥിതിവാദി കൂടിയായിരുന്നു സുഗതകുമാരി. സൈലന്റ് വാലി പ്രശ്നത്തിൽ ഇടപെട്ടതോടുകൂടിയാണ് പരിസ്ഥിതി പ്രവർത്തനങ്ങളിലേക്ക് അഗാധമായി ഇറങ്ങിച്ചെല്ലാൻ തീരുമാനിക്കുന്നത്. താമസിയാതെ തന്നെ പ്രകൃതി സംരക്ഷണ സമിതിസ്ഥാപക സെക്രട്ടറിയുമായി. പിന്നീട് അനാഥ സ്ത്രീകളെയും മാനസിക നേരിടുന്ന കുട്ടികളെ സംരക്ഷിക്കാൻ അഭയ ഒരു സ്ഥാപനം നിർമ്മിച്ചു. തത്വചിന്ത പരമായ പല കാഴ്ചപ്പാടുകളും അവതരിപ്പിച്ച കവിതകളിൽ നിന്നും പരിസ്ഥിതിക പ്രശ്നങ്ങളും രാഷ്ട്രീയം പ്രശ്നങ്ങളും ഉൾക്കൊള്ളുന്ന കവിതകൾ രചിച്ചു സമൂഹത്തെ ബോധവൽക്കരിക്കാൻ ശ്രമിച്ചു. സുഗതകുമാരിയുടെ കവിത പടർന്നൊലിച്ച് ഏതെല്ലാം തീരങ്ങളിൽ എത്തിയിട്ടുണ്ടോ അവിടെയുള്ള ചാരുതകളെല്ലാം ഒപ്പിയെടുത്ത് തന്നെയാണ് മുന്നോട്ടുപോയിട്ടുള്ളത് എന്ന് നിസ്സംശയം പറയാം.

നടി ചാർമിളയുടെ ആരോപണം ശരിവച്ച് നടൻ വിഷ്ണു

സംവിധായകൻ ഹരിഹരൻ തന്നോട് മോശമായി പെരുമാറിയതായുള്ള നടി ചാർമിളയുടെ ആരോപണങ്ങൾ ശരിവച്ച് നടൻ വിഷ്ണു. നടി ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്ണു. ‘‘ഹരിഹരൻ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി...

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍, അവശനിലയിലായ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര്‍ തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻക്കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ...

മുകേഷിന് ജാമ്യം നൽകരുത്, മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ്

മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെ കേരള പോലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പോലീസിന്റെ ആവശ്യം. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നീക്കം. ഇത് സംബന്ധിച്ച് എറണാകുളം...

ഡൽഹി മുതൽ ചെന്നൈ വരെ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില വർദ്ധിച്ചു, ഇന്ന് മുതൽ പ്രബല്യത്തിൽ

എണ്ണ വിപണന കമ്പനികൾ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഞായറാഴ്ച മുതൽ വർധിപ്പിച്ചു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ നിരക്ക് സെപ്റ്റംബർ 1 മുതൽ 39...

വ്യാജ ആരോപണങ്ങൾ, നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നു: നടൻ ജയസൂര്യ

തനിക്ക് നേരെ ഇപ്പോൾ ഉയരുന്നതെല്ലാം വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും വ്യക്തമാക്കി നടൻ ജയസൂര്യ. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും എന്നും...

​കെ ​ജെ ​ബേബി (കനവ് ബേബി) അന്തരിച്ചു

ക​ന​വ്​ ​എ​ന്ന​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ പ്രശസ്‌തനായ​ ​കെ.​ജെ.​ ​ബേബി (കനവ് ബേബി) അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70...

ഹരിയാന തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം, വോട്ടെണ്ണൽ ഒക്ടോബർ 8ന്

ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചു, അത് ഒക്ടോബർ 1 മുതൽ ഒക്ടോബർ 5, 2024 ലേക്ക് മാറ്റി. തുടർന്ന്, ജമ്മു കശ്മീർ, ഹരിയാന നിയമസഭാ...